തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) മൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ തൃശൂർ ടൈറ്റൻസിന് വിജയം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ ഏഴു വിക്കറ്റിനാണ് ടൈറ്റൻസ് തോൽപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത കാലിക്കറ്റ് ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് തൃശൂർ, 19 പന്തുകൾ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. തൃശൂർ ടൈറ്റൻസ് ബാറ്റർ നിഖിൽ തോട്ടതാണ് കളിയിലെ താരം.
തൃശൂർ ടൈറ്റൻസിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. കെ. ആർ.രോഹിതിനെയും (3), അഹ്മദ് ഇമ്രാനെയും (10) അഖിൻ സത്താറാണ് പുറത്താക്കിയത്. എന്നാൽ മധ്യനിരയിൽ ഒത്തുചേർന്ന ഷോൺ റോജറുടെയും നിഖിൽ തോട്ടത്തിലിന്റെയും ഇന്നിങ്സുകൾ തൃശൂരിന് കരുത്തായി. ഇരുവരും ചേർന്ന് 42 റൺസ് കൂട്ടിച്ചേർത്തു. ഷോൺ റോജർ 30 റൺസെടുത്ത് പുറത്തായെങ്കിലും മറുവശത്ത് ഉറച്ചുനിന്ന നിഖിൽ മികച്ചൊരു ഇന്നിങ്സുമായി ടീമിനെ വിജയത്തിലെത്തിച്ചു. 48 പന്തുകളിൽ 59 റൺസുമായി നിഖിൽ പുറത്താകാതെ നിന്നു. ക്യാപ്റ്റൻ എം.എസ്.അഖിൽ 27 റൺസുമായി നിഖിലിന് പിന്തുണയേകി. 16.5 ഓവറിൽ തൃശൂർ ലക്ഷ്യത്തിലെത്തി.
അതേസമയം ആദ്യം ബാറ്റു ചെയ്ത കാലിക്കറ്റ്, 8 വിക്കറ്റ് നഷ്ടത്തിലാണ് 137 റൺസെടുത്തത്. ഇന്നിങ്സിലെ രണ്ടാം പന്തിൽ നിഖിൽ തോട്ടത്ത് ക്യാച്ചെടുത്താണ് വരുൺ മടങ്ങിയത്.

Comments