ആര്‍ത്തവം പ്രയാസകരമാണ്, എന്നാല്‍ ചിലര്‍ക്ക് കഠിനമായ രക്തസ്രാവം കാരണം ഇത് വളരെ വേദനാജനകമായി മാറുന്നു. ബംഗളൂരു ഗ്ലെനീഗിള്‍സ് ബിജിഎസ് ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. പ്രണതി അരവിന്ദിന്റെ അഭിപ്രായത്തില്‍, 'മെനോറേജിയ' (Menorrhagia) എന്നും വിളിക്കപ്പെടുന്ന അമിതമായ ആര്‍ത്തവ രക്തസ്രാവം എന്നാല്‍ സാധാരണയേക്കാള്‍ കൂടുതല്‍ രക്തം നഷ്ടപ്പെടുകയോ അല്ലെങ്കില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കുകയോ ചെയ്യുന്ന അവസ്ഥയാണ്. പലപ്പോഴും അമിതമായ ആര്‍ത്തവത്തെ സാധാരണ കാര്യമായി കണ്ട് തള്ളിക്കളയാറാണ് പതിവെന്നും എന്നാല്‍ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ നിസ്സാരമായി കാണരുതെന്നും ഡോ. പ്രണതി പറയുന്നു. ഇതിനായുള്ള രോഗനിര്‍ണ്ണയ രീതികളെക്കുറിച്ചും ചികിത്സാ മാര്‍ഗ്ഗങ്ങളെക്കുറിച്ചും അവര്‍ വിശദീകരിക്കുന്നു.
രോഗനിര്‍ണ്ണയ രീതികള്‍
അമിതമായ ആര്‍ത്തവ രക്തസ്രാവം ശരീരത്തിലെ മറ്റ് ചില ഗുരുതര പ്രശ്നങ്ങളുടെ ലക്ഷണമാകാം. തുടര്‍ച്ചയായി അമിതമായ രക്തസ്രാവം അനുഭവപ്പെടുകയാണെങ്കില്‍, പ്രത്യേകിച്ച് മണിക്കൂറുകളോളം ഓരോ മണിക്കൂര്‍ കൂടുമ്പോഴും പാഡുകള്‍ മാറ്റേണ്ടി വരിക, വലിയ രക്തക്കട്ടകള്‍ പോവുക, അല്ലെങ്കില്‍ ഒരു ആഴ്ചയില്‍ കൂടുതല്‍ രക്തസ്രാവം നീണ്ടുനില്‍ക്കുക തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണമെന്ന് ഡോ. പ്രണതി മുന്നറിയിപ്പ് നല്കുന്നു.
അവരുടെ അഭിപ്രായത്തില്‍, അമിതമായ രക്തസ്രാവത്തിനുള്ള ചികിത്സ താഴെ പറയുന്ന പ്രധാന ഘട്ടങ്ങളിലൂടെയാണ് ആരംഭിക്കുന്നത്:
കൃത്യമായ ആര്‍ത്തവ ചരിത്രം (Menstrual history) പരിശോധിക്കല്‍
വ്യക്തിയുടെ മുന്‍കാല ആരോഗ്യ ചരിത്രം (Medical history)
ശാരീരിക പരിശോധന (Physical examination)
ഹീമോഗ്ലോബിന്റെ അളവ്, അയണിന്റെ അളവ്, തൈറോയ്ഡ് പ്രവര്‍ത്തനം തുടങ്ങിയവ അറിയാന്‍ രക്തപരിശോധനകള്‍ നടത്താറുണ്ടെന്ന് അവര്‍ വിശദീകരിച്ചു. ഹോര്‍മോണ്‍ നിലയും രക്തം കട്ടപിടിക്കുന്നതിലെ തകരാറുകളും പരിശോധിക്കാറുണ്ട്.
ഗര്‍ഭാശയത്തിലെ കട്ടികള്‍ (Fibroids), അഡിനോമയോസിസ് (Adenomyosis), അണ്ഡാശയത്തിലെ മുഴകള്‍ (Ovarian cysts) അല്ലെങ്കില്‍ മറ്റ് ഘടനാപരമായ പ്രശ്നങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനായി ആദ്യം ചെയ്യുന്ന സ്കാനിംഗ് ആണ് 'പെല്‍വിക് അള്‍ട്രാസൗണ്ട്'.
കൂടാതെ, സ്ത്രീയുടെ പ്രായം, ലക്ഷണങ്ങള്‍, ആരോഗ്യപരമായ അപകടസാധ്യതകള്‍ എന്നിവയെ അടിസ്ഥാനമാക്കി, ഗര്‍ഭാശയത്തിന്റെ ഉള്‍പാളി സൂക്ഷ്മമായി പരിശോധിക്കുന്നതിന് ഹിസ്റ്ററോസ്കോപ്പി (Hysteroscopy) അല്ലെങ്കില്‍ എന്‍ഡോമെട്രിയല്‍ ബയോപ്സി (Endometrial biopsy) പോലുള്ള അധിക പരിശോധനകളും നിര്‍ദ്ദേശിച്ചേക്കാം. 'പ്രശ്നത്തിന്റെ കാരണവും തീവ്രതയും, സ്ത്രീയുടെ പ്രായം, ഭാവിയില്‍ കുഞ്ഞുങ്ങള്‍ വേണമെന്നുണ്ടോ എന്ന കാര്യം എന്നിവയെല്ലാം പരിഗണിച്ചാണ് ഓരോരുത്തര്‍ക്കും അനുയോജ്യമായ ചികിത്സാ പദ്ധതി തയ്യാറാക്കുന്നത്,' ഡോ. പ്രണതി പറയുന്നു.
ചികിത്സാരീതികള്‍
അമിതമായ രക്തസ്രാവം കുറയ്ക്കുന്നതിനായി പല സ്ത്രീകളും ഹോര്‍മോണ്‍ അടങ്ങിയ ഗര്‍ഭനിരോധന ഗുളികകള്‍, പ്രൊജസ്ട്രോണ്‍ തെറാപ്പി അല്ലെങ്കില്‍ ലെവനോര്ഗെസ്ട്രല് പുറത്തുവിടുന്ന ഇന്‍ട്രായൂട്ടറിന്‍ ഡിവൈസ് (LNG-IUD) തുടങ്ങിയ വിവിധ മരുന്നുകള്‍ തിരഞ്ഞെടുക്കാറുണ്ടെന്ന് ഡോ. പ്രണതി പറയുന്നു. 'വിളര്‍ച്ച (Anaemia) ഉള്ളവര്‍ക്ക് അയണ്‍ ഗുളികകളും നിര്‍ദ്ദേശിക്കാറുണ്ട്,' അവര്‍ പറയുന്നു.
അതേസമയം, മരുന്നുകള്‍ ഫലപ്രദമാകാതിരിക്കുകയോ, അല്ലെങ്കില്‍ വലിയ ഫൈബ്രോയിഡുകള്‍, കഠിനമായ അഡിനോമയോസിസ് തുടങ്ങിയ ഘടനാപരമായ പ്രശ്നങ്ങള്‍ ഉള്ളിലോ ഉണ്ടെങ്കിലോ, ചെറിയ ശസ്ത്രക്രിയകളോ മറ്റ് സര്‍ജറികളോ പരിഗണക്കാമെന്ന് ഡോ. പ്രണതി വ്യക്തമാക്കുന്നു. പോളിപെക്ടമി (Polypectomy), മയോമെക്ടമി (Myomectomy), കൂടാതെ അപൂര്‍വ്വ സാഹചര്യങ്ങളില്‍ ഗര്‍ഭാശയം നീക്കം ചെയ്യുന്ന ഹിസ്റ്ററെക്ടമി (Hysterectomy) എന്നിവ ഇതില്‍ ഉള്‍പ്പെടാം.
അമിതമായ ആര്‍ത്തവ രക്തസ്രാവം എപ്പോഴാണ് ആശങ്കപ്പെടേണ്ട ഒന്നാകുന്നത്?
രണ്ട് മണിക്കൂറില്‍ ഒരിക്കല്‍ സാനിറ്ററി പാഡോ ടാംപൂണോ പൂര്‍ണ്ണമായി നനഞ്ഞു കുതിരുക, പാഡും പീരിയഡ് കപ്പും ഒരുമിച്ച് ഉപയോഗിക്കേണ്ടി വരിക, സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ മാറ്റാനായി രാത്രിയില്‍ എഴുന്നേല്‍ക്കേണ്ടി വരിക, വലിയ രക്തക്കട്ടകള്‍ പോവുക, അല്ലെങ്കില്‍ ഏഴ് ദിവസത്തില്‍ കൂടുതല്‍ ആര്‍ത്തവം നീണ്ടുനില്‍ക്കുക എന്നിവയെല്ലാം ആര്‍ത്തവം അമിതമാണ് എന്നതിന്റെ ലക്ഷണങ്ങളാണ്. ഇതിനുപുറമേ, രക്തസ്രാവം ജോലി, പഠനം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ ഉറക്കം എന്നിവയെ തടസ്സപ്പെടുത്തുന്ന രീതിയില്‍ കഠിനമാകുന്നതും വലിയൊരു മുന്നറിയിപ്പാണ്.

Comments