ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ വികാരമായിരുന്നു മുന്‍ ബാറ്റ്സ്മാന് വീരേന്ദർ സെവാഗ്. സച്ചിന്-സെവാഗ് പാര്‍ട്നര്‍ഷിപ്പില്‍ ഇന്ത്യയുടെ ഒരുപാട് തകര്‍പ്പന്‍ പ്രകടനം കളിക്കളത്തില്‍ ആരാധകര്‍ കണ്ടിട്ടുണ്ട്. ഓപ്പണർ റോളില്‍ തിളങ്ങി, തനിക്കു നേരെ വരുന്ന പന്തിനെ നിഷ്പ്രയാസം തകര്‍ത്തടിച്ച് വെടിക്കെട്ട് പ്രകടനങ്ങള്‍ നടത്തുന്ന ഒരു നിര തന്നെ വീരുവിന്റെ ബാറ്റിംഗ് ഹിസ്റ്ററിയിലുണ്ട്. തകര്‍ത്തടിക്കുന്ന ബാറ്റ്സ്മാന് എന്ന പേരില്‍ കായികപ്രേമികളെ ആവേശം കൊള്ളിച്ചിട്ടുള്ള വീരു കളം വിട്ടെങ്കിലും നിലവില്‍ കമന്റേറ്റർ റോളിലടക്കം സജീവമാണ്.
ഇപ്പോഴിതാ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണർമാരിലൊരാളായ വീരേന്ദർ സെവാഗിന്റെ അതേ പാതയിലൂടെ മകൻ ആര്യവീറും വരുന്നതിന്റെ സൂചനയാണ് ഡല്‍ഹി പ്രീമിയർ ലീഗിന്റെ വേദിയില്‍ പ്രേക്ഷകര്‍ കണ്ടത്. അച്ഛനെപ്പോലെ തകർപ്പൻ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചാണ് ആര്യവീർ സെവാഗ് കെെയടി നേടിയത്.
2011 ലെ ഏകദിന ലോകകപ്പിൽ അച്ഛനായ വീരേന്ദർ സേവാഗ് അടിച്ച സിഗ്നേച്ചർ ഷോട്ടായ ബാക്ക്-ഫുട്ട് പഞ്ച് അതേപടി അനുകരിച്ചായിരുന്നു ആര്യവീറിന്റെ ഷോട്ട്. അച്ഛനും മകനും ബാറ്റ് ചെയ്യുന്ന ദൃശ്യങ്ങൾ ഡിപിഎൽ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. ‘ഫോട്ടോസ്റ്റാറ്റ്’ എന്നാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ് ഇതിനു കമന്റിട്ടത്.
അച്ഛന്റെ ‘പാത’ പിന്തുടർന്ന് ബാറ്റിങ്ങിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന മൂത്ത മകൻ ആര്യവീർ സേവാഗ്, വെസ്റ്റ് ഡൽഹി ലയൺസിന്റെ ഓപ്പണിങ് ബാറ്ററാണ്. 18 കാരനായ താരത്തിന് വലിയ സ്കോറിലേക്ക് ഉയരാനായില്ലെങ്കിലും അച്ഛന്റെ അതേ മനോഭാവത്തോടെ ബാറ്റുവീശിയതും അതേ ഷോട്ടുകള്‍ കളിച്ചും ആര്യവീർ കെെയടി നേടി. ന്യൂഡൽഹി ടൈഗേഴ്സിനെതിരായ മത്സരത്തിൽ ആര്യവീറിന്റെ ഒരു ഷോട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. മത്സരത്തിൽ ആറു വിക്കറ്റിന് വെസ്റ്റ് ഡൽഹി ലയൺസ് വിജയിച്ചു.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറും രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡിനുമൊക്കെ ഇപ്പോൾ ക്രിക്കറ്റ് മൈതാനത്ത് തിളങ്ങുകയാണ്. മുൻ ഇന്ത്യൻ താരം വീരേന്ദ്ര സേവാഗിന്റെ മക്കളായ ആര്യവീർ സേവാഗും വേദാന്ത് സേവാഗും അക്കൂട്ടത്തിലേക്ക് എത്തുകയാണ്. ഡൽഹി പ്രിമിയർ ലീഗിൽ ഇരുവരും വ്യത്യസ്ത ടീമുകൾക്കു വേണ്ടിയാണ് കളിക്കുന്നത്.
ബാറ്റിങ് ഓൾറൗണ്ടറായ വേദാന്ത് സേവാഗ്, ഈ സീസണിനു മുന്നോടിയായാണ് വെസ്റ്റ് ഡൽഹി ലയൺസിൽനിന്ന് സെൻട്രൽ ഡൽഹി കിങ്സിലെത്തിയത്. ഇതുവരെ പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ലെങ്കിലും സബ്സ്റ്റിറ്റ്യൂട്ടായി ഫീൽഡിങ് ഉൾപ്പെടെ മൈതാനത്ത് ഇറങ്ങുന്ന വേദാന്ത്, മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
മുമ്പ് 2024 നവംബറില്‍ നടന്ന കുച്ച് ബിഹാർ ട്രോഫിയില്‍ മേഘാലയയ്ക്കെതിരെ ഡല്‍ഹിക്കായി ആര്യവീർ 309 പന്തില്‍ 297 റണ്‍സ് നേടിയിരുന്നു. ടെസ്റ്റിലെ തന്റെ ഉയർന്ന സ്കോറായ 319 റണ്‍സ് മറികടന്നാല്‍ മക്കള്‍ക്ക് ഫെരാരി കാർ സമ്മാനമായി നല്‍കുമെന്ന് സേവാഗ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ വെറും 23 റണ്‍സ് അകലെ വെച്ച് ആര്യവീറിന് ആ സ്വപ്ന സമ്മാനം നഷ്ടമാവുകയായിരുന്നു.
ബാറ്റിങ് ഓള്‍റൗണ്ടറായ ഇളയ മകൻ വേദാന്ത് സേവാഗ് ഈ സീസണിലാണ് വെസ്റ്റ് ഡല്‍ഹി ലയണ്‍സില്‍ നിന്ന് സെൻട്രല്‍ ഡല്‍ഹി കിങ്സിലെത്തിയത്. ഇതുവരെ ആദ്യ പതിനൊന്നില്‍ കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും സബ്സ്റ്റിറ്റ്യൂട്ടായി ഫീല്ഡിങ്ങിലിറങ്ങി മികച്ച പ്രകടനമാണ് വേദാന്ത് കാഴ്ചവെക്കുന്നത്.
ന്യൂ ഡല്‍ഹി ടെെഗേഴ്സ് മുന്നോട്ടുവെച്ച 196 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന് ഓപ്പണറായി ഇറങ്ങിയ ആര്യവീർ 14 പന്തില്‍ 22 റണ്‍സാണ് നേടിയത്. പക്ഷേ ഡല്‍ഹി പ്രീമിയർ ലീഗില്‍ തുടർച്ചയായി മികവ് കാട്ടി ഫ്രാഞ്ചെെസികളുടെ ശ്രദ്ധ നേടിയെടുക്കാൻ ആര്യവീറിന് സാധിക്കണം. കൂടാതെ ആഭ്യന്തര ക്രിക്കറ്റിലും താരം കൂടുതല്‍ സജീവമാകേണ്ടതായുണ്ട്. ഇപ്പോള്‍ ഇന്ത്യൻ ടീമിലേക്കെത്താൻ ഏറ്റവും നല്ലത് ടി20 ലീഗില്‍ മികവ് കാട്ടി കെെയടി നേടുകയെന്നതാണ്. ആര്യവീറിന്റെ ലക്ഷ്യവും അതാണെന്നാണ് വിലയിരുത്തല്‍.

Comments