കോട്ടയം| കോട്ടയത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂര്‍ സ്വദേശി ആര്യയെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഓണക്കോടി വാങ്ങിയതുമായി ബന്ധപ്പെട്ടു വീട്ടിൽ ചില തർക്കങ്ങൾ ഉണ്ടായി. അതിനു ശേഷമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ഭര്ത്താവിന്റെ് വീട്ടുകാര്‍ പറയുന്നത്.
പതിനെട്ടാം തീയതി ഭര്‍തൃവീട്ടിലെ നാട്ടകം സ്വദേശി ദീപക് ബാബുവുമായുള്ള വിവാഹത്തിനുശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ അമ്മയും മുത്തശ്ശിയും പീഡിപ്പിച്ചതായി യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദന പാടുകള്‍ ഉണ്ടെന്ന് കുടുംബം ആരോപിച്ചു.
അതേസമയം കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ മരണകാരണം ഭര്‍ത്താവ് ദീപക് ബാബുവിന്റെ മദ്യപാനമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പിക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് യുവതിയുടെ കുടുംബം.

Comments