തിരൂര്‍: കാണാതായ ദമ്പതികളില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തി. പുറത്തൂര്‍ പടിഞ്ഞാറെക്കരയിലെ അണ്ടിപ്പാട്ടില്‍ ഹുസൈന്റെ ഭാര്യ ഫൗസിയ(37)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഹുസൈനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മത്സ്യബന്ധന തൊഴിലാളിയാണ് ഹുസൈന്. നാട്ടിലെ ജോലികള്‍ക്കും ഹുസൈനെ സഹായിക്കാനും ഫൗസിയ പോകാറുണ്ട്.
കഴിഞ്ഞ 19ന് ഉച്ചയോടെ വീട്ടിലെത്തിയ ഹുസൈന് ഫൗസിയയുമായി വഴക്കിട്ട ശേഷം മത്സ്യബന്ധനത്തിനായി കടലിലേക്കാണെന്നും പറഞ്ഞു തിരിച്ചുപോയി. 20ന് പുലര്‍ച്ചെ ഒന്നോടെവീട്ടില് വീണ്ടുമെത്തിയത്. തുടര്‍ന്നു കടലില്‍ മീന്‍ കയറിയിട്ടുണ്ടെന്നുപറഞ്ഞ് ഫൗസിയയെ വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. വീട്ടുകാര്‍ വിലക്കിയിട്ടും ഇരുവരുംപോയി. രാവിലെയായിട്ടും ഫൗസിയ മടങ്ങി വരാത്തതിനെത്തുടര്‍ന്ന് തിരൂര്‍ പോലീസില്‍ പരാതിപ്പെട്ടു. പോലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തവേ ഹുസൈന്റെ വീടിനു സമീപത്തെ കടപ്പുറത്ത് രക്തക്കറ കണ്ടെത്തി. ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സംഭവസ്ഥലം പരിശോധിച്ചു. വിശദമായ പരിശോധനയിലാണ് ഫൗസിയയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: ഷബീബ്, ബിന്‍സി.

Comments