സൂറിച്ച്: ഫുട്ബോള്‍ ലോകകപ്പിലെ അച്ചടക്ക ലംഘനത്തിന് അര്‍ജന്റീന ടീമിനും താരങ്ങള്‍ക്കും വിലക്കും പിഴ ശിക്ഷയും വിധിച്ച് ഫിഫയുടെ അച്ചടക്ക സമിതി.
ഫൈനലില്‍ സ്പെയിനോടു തോറ്റതിനു പിന്നാലെയുണ്ടായ കൈയാങ്കളിയില്‍ ഫുട്ബോള്‍ അസോസിയേഷനെതിരേയും മൂന്ന് താരങ്ങള്‍ക്കെതിരേയും സഹ കോച്ചിനെതിരേയും ഒരു സ്പാനിഷ് താരത്തിനെതിരെയും അച്ചടക്ക സമിതി നടപടിയെടുത്തു. അര്‍ജന്റീനാ ഫുട്ബോള്‍ അസോസിയേഷന് 3,21,000 യുഎസ് ഡോളര്‍ (ഏകദേശം മൂന്ന് കോടി രൂപ) പിഴ ചുമത്തി. ടീമിന്റെ അടുത്ത രണ്ട് ഹോം മത്സരങ്ങളും പരിമിതമായ കാണികളുടെ (50 ശതമാനം) സാന്നിധ്യത്തില്‍ കളിക്കണം. അര്‍ജന്റീനാ താരങ്ങളായ ലിയാന്‍ഡ്രോ പാരഡേസിനെ 10 മത്സരങ്ങളിലും മിഹ്വേല്‍ മൊളീനയെ ഏഴ് മത്സരങ്ങളിലും വിലക്കി. ഇരുവരും 90,000 യുഎസ് ഡോളര്‍ (ഏകദേശം 86 ലക്ഷം രൂപ) വീതം പിഴയുമടയ്ക്കണം. അര്‍ജന്റീനയുടെ മറ്റൊരു താരമായ തിയാഗോ അല്മാഡോയേയും സ്പാനിഷ് താരം ഗാവിയേയും ഒരു മത്സരത്തില്‍നിന്നു വിലക്കി. ഇരുവര്‍ക്കും 30,000 യു.എസ്. ഡോളര്‍ (ഏകദേശം 28 ലക്ഷം രൂപ) വീതം പിഴ ശിക്ഷയുമുണ്ട്. അര്‍ജന്റീനയുടെ സഹ പരിശിലീകന്‍ റോബര്‍ട്ടോ അയാളക്കെതിരേയും നടപടിയെടുത്തു. മൂന്ന് മത്സരങ്ങളില്‍ നിന്നുള്ള വിലക്ക് കൂടാതെ 30,000 യു.എസ്. ഡോളര്‍ (ഏകദേശം 28 ലക്ഷം രൂപ) പിഴ ശിക്ഷയുമുണ്ട്.
കായിക മത്സരങ്ങളിലെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് നഷ്ടപ്പെടുത്തുന്ന പെരുമാറ്റം, കൈയാങ്കളി, വിവേചനപരവും വംശീയവുമായ അധിക്ഷേപങ്ങള്‍ എന്നിവയ്ക്കാണ് നടപടി.
അര്‍ജന്റീനയുടെ മൊളീന സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രിയെ മര്‍ദിച്ചതാണ് തര്‍ക്കത്തിലേക്ക് വഴിവെച്ചത്. റോഡ്രിയും മറ്റ് സഹതാരങ്ങളുമായി മൊളീന കൊമ്പു കോര്‍ത്തതോടെ സ്പാനിഷ് താരം എറിക് ഗാഴ്സിയ പിടിച്ചുമാറ്റാനെത്തി. പിന്നാലെ പാറഡേസ് എത്തി ഗാഴ്സിയയെ മര്‍ദിക്കുകയായിരുന്നു. ഇം?ണ്ടിനെതിരായ സെമി ഫൈനലില്‍ ജയിച്ച ശേഷം ഫാക്ലന്ഡ് ഐലന്‍ഡ് അര്ജന്റീനയുടേതാണെന്ന ബാനര്‍ ഉയര്‍ത്തിയതിനും വിലക്കുണ്ട്. പെരുമാറ്റച്ചട്ട ലംഘനത്തിനാണു നടപടി. ഫാക്ലന്ഡ് വിവാദത്തില്‍ ഇം?ീഷ് ഫുട്ബോള്‍ അസോസിയേഷന് ഫിഫയ്ക്കു രേഖാ മൂലം പരാതി നല്‍കിയിരുന്നു.

Comments