മക്കായ്: ഓസ്ട്രേലിയയും ബം?ാദേശും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്നു തുടങ്ങും. ഗ്രേറ്റ് ബാരിയര്‍ റീഫ് അരീനയില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 മുതലാണു മത്സരങ്ങള്‍. രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് ബം?ാദേശ് ഓസ്ട്രേലിയയില്‍ കളിക്കുന്നത്. ഡാര്‍വിനില്‍ നടന്ന ഒന്നാം ടെസ്റ്റ് ഒന്‍പത് വിക്കറ്റിനു ജയിക്കാന്‍ ബം?ാദേശിനായി. ബം?ാ ടീം ഓസ്ട്രേലിയയില്‍ ആദ്യമായാണ് ടെസ്റ്റ് ജയം കുറിക്കുന്നത്. ഗ്രേറ്റ് ബാരിയര്‍ റീഫ് അരീന ബാറ്റര്‍മാര്‍ക്ക് അനുകൂലമാണ്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കെതിരേ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിനത്തില്‍ ഓസീസ് രണ്ട് വിക്കറ്റിന് 431 റണ്ണെടുത്തിരുന്നു. ഇവിടെ ആദ്യമായാണ് ടെസ്റ്റ് മത്സരം നടക്കുന്നത്. ഓസീസിന്റെ 12-ാം ടെസ്റ്റ് വേദിയാണ് ഗ്രേറ്റ് ബാരിയര്‍ റീഫ് അരീന. ഈ വര്‍ഷം ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന മൂന്നാമത്തെ വേദി കൂടിയാണ്. ടാറൗബയിലെ ബ്രയാന്‍ ലാറ സ്റ്റേഡിയവും ന്യൂ ചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയവുമാണു മറ്റു വേദികള്‍. ഓസീസനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുക്കുന്ന താരമെന്ന നേട്ടത്തിലേക്കാണു സ്റ്റീവ് സ്മിത്ത്. 50 റണ്‍ കൂടിയെടുത്താല്‍ മുന്‍ നായകന് സ്റ്റീവ് വോയെ മറികടക്കാം. 10,927 റണ്ണാണു സ്റ്റീവ് വോ അടിച്ചെടുത്തത്്. അലന് ബോര്‍ഡര്‍ (11,174), റിക്കി പോണ്ടിങ് (13,378) എന്നിവരാണു മുന്നിലുള്ളത്.
ഓസ്ട്രേലിയന്‍ ടീം: ട്രാവിസ് ഹെഡ്, മാറ്റ് റെന്‍ഷോ, മാര്‍നസ് ലാബുഷാഗെ, സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ഗ്രീന്‍, അലക്സ് ക്യാരി, ബ്യു വെബ്സ്റ്റര്‍, പാറ്റ് കുമ്മിന്‍സ് (നായകന്), മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹാസില്‍വുഡ്.
ബം?ാദേശ് (സാധ്യതാ ടീം): തന്‍സിദ് ഹസന്, ശദ്മന്‍ ഇസ്ലാം, മോമിനുള്‍ ഹഖ്, നജ്മുള്‍ ഹുസൈന് ഷാന്റോ (നായകന്), മുഷ്ഫിഖര്‍ റഹിം, ലിട്ടന്‍ ദാസ്ം മെഹ്ദി ഹസന് മിറാസ്, ഹസന് മഹ്മൂദ്, തസ്കിന് അഹമ്മദ്, തായ്ജുള്‍ ഇസ്ലാം/ഷോറിഫുള്‍ ഇസ്ലാം, ഇബാദത് ഹുസൈന്.

Comments