മുല്ലപ്പെരിയാര്‍ വീണ്ടും കേരളവും തമിഴ്നാടും തമ്മിലുള്ള വാക്കുതര്‍ക്കത്തിന്റെ വേദിയാകുകയാണ്. പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന തമിഴ്നാടിന്റെ നിലപാട് പഴയതുതന്നെ. എന്നാല്‍, പതിറ്റാണ്ടുകളായി തുടരുന്ന ഈ തര്‍ക്കത്തെ ആരുടെ വിജയം എന്ന രാഷ്ട്രീയക്കണ്ണാടിയിലൂടെ മാത്രം കാണുന്നത് ഇരു സംസ്ഥാനങ്ങള്‍ക്കും ഗുണകരമല്ല. ഇവിടെ ആദ്യം പരിഗണിക്കേണ്ടത് മനുഷ്യജീവന്റെ സുരക്ഷയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സംവിധാനങ്ങളും മേല്‍നോട്ട സമിതികളും പല ഘട്ടങ്ങളില്‍ വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. 2025-ലും സുപ്രീംകോടതി മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ കേരളവും തമിഴ്നാടും നടപ്പാക്കണമെന്ന് നിര്‍ദേശിച്ചു. അതിനാല്‍ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ അവഗണിക്കാനോ, മറുവശത്ത് അവയെ രാഷ്ട്രീയഭീതിയായി മാത്രം ചിത്രീകരിക്കാനോ പാടില്ല. ശാസ്ത്രീയ പരിശോധനയും സുതാര്യമായ വിവരവിനിമയവുമാണ് വിശ്വാസം വളര്‍ത്താനുള്ള വഴി.
തമിഴ്നാടിന് പെരിയാര്‍ ജലം അത്യാവശ്യമാണ്. മുല്ലപ്പെരിയാര്‍ ജലം തമിഴ്നാട്ടിലെ വിശാലമായ കൃഷിയിടങ്ങള്‍ക്ക് ജീവധാരയാണെന്ന യാഥാര്‍ഥ്യം കേരളം അംഗീകരിക്കണം. അതുപോലെ, സുരക്ഷ ഉറപ്പാക്കാനുള്ള കേരളത്തിന്റെ ആവശ്യം തമിഴ്നാടും മനസിലാക്കണം. 'തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ' എന്ന ആശയം സഹകരണത്തിന്റെ അടിസ്ഥാനരേഖയാകണം.
1886-ലെ കരാറിന്റെ അടിസ്ഥാന ഉപയോഗം ജലസേചനമായിരുന്നെങ്കിലും 1970-ലെ അനുബന്ധ കരാറിലൂടെ വൈദ്യുതോല്പാദനാവകാശവും തമിഴ്നാടിന് ലഭിച്ചു. അതിനനുസരിച്ചുള്ള കേരളത്തിന്റെ സാമ്പത്തിക അവകാശങ്ങള്‍ കൃത്യമായി കണക്കാക്കി ഉറപ്പാക്കുന്നതും ഉചിതമാണ്.
പുതിയ അണക്കെട്ട് നിര്‍മാണം സംബന്ധിച്ച് ഇരുസംസ്ഥാനങ്ങളും കേന്ദ്രവും ചേര്‍ന്ന് സാങ്കേതികമായി അംഗീകരിക്കാവുന്ന പരിഹാരം തേടണം. പഴയ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന, പരിപാലനം, ജലനിരപ്പ്, പുതിയ അണക്കെട്ടിന്റെ സാധ്യത- എല്ലാം സമഗ്ര ചര്‍ച്ചയുടെ ഭാഗമാകണം.
ഇത് സാധ്യമല്ലെന്നു പറയുന്നതിനുമുമ്പ്, സാധ്യമാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് പരീക്ഷിക്കപ്പെടേണ്ടത്. ഒരു അണക്കെട്ടിന്റെ ആയുസ്സിനെക്കുറിച്ചുള്ള തര്‍ക്കം തലമുറകളോളം നീളുന്നത് ഭരണകൂടങ്ങളുടെ പരാജയമാണ്. അപകടസാധ്യതയെക്കുറിച്ചുള്ള കേരളത്തിന്റെ ആശങ്കയ്ക്ക് തമിഴ്നാട് മറുപടി നല്‍കേണ്ടത് രേഖകളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിലായിരിക്കണം; അതേസമയം തമിഴ്നാടിന്റെ ജലാവശ്യത്തെ കേരളം സംശയത്തിന്റെ കണ്ണോടെ കാണുകയും അരുത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ അതിതീവ്രമഴയും പ്രളയസാധ്യതയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പഴയ കണക്കുകളെ മാത്രം ആശ്രയിച്ച് സുരക്ഷ ഉറപ്പാക്കാനാവില്ല. പുതിയ കാലാവസ്ഥാ വിവരങ്ങള്‍, ഭൂകമ്പസാധ്യത, താഴ്വരയിലെ ജനവാസം എന്നിവ കൂടി ഉള്‍പ്പെടുത്തി ഇടവിടാതെ സുരക്ഷാ വിലയിരുത്തല്‍ നടത്തണം. അതോടൊപ്പം, അടിയന്തര സാഹചര്യമുണ്ടായാല്‍ ഇരുസംസ്ഥാനങ്ങളുടെയും ദുരന്തനിവാരണ സംവിധാനങ്ങള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുന്ന തരത്തില്‍ വ്യക്തമായ പ്രോട്ടോക്കോളും വേണം.
വൈദ്യുതോല്‍പാദനത്തില്‍നിന്നുള്ള സാമ്പത്തിക അവകാശം ഉയര്‍ത്തിക്കാട്ടുമ്പോഴും അത് പുതിയൊരു തര്‍ക്കത്തിന്റെ ആയുധമാകരുത്; കരാറിലെ വ്യവസ്ഥകള്‍ പരിശോധിച്ച് പരസ്പര സമ്മതത്തോടെ ന്യായമായ തീര്‍പ്പ് കണ്ടെത്തുകയാണ് വേണ്ടത്.
അയല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം കോടതിവിധികളിലും പരസ്പര പ്രസ്താവനകളിലും മാത്രം അളക്കാനാവില്ല. സംഘര്‍ഷം വളര്‍ത്താതെ, പരസ്പര വിശ്വാസം പുനഃസ്ഥാപിച്ചുകൊണ്ട് മനുഷ്യസുരക്ഷയും ജലാവകാശവും ഒരുമിച്ച് സംരക്ഷിക്കുന്ന ധാരണയിലെത്തുകയാണ് മുല്ലപ്പെരിയാറിന്റെ യഥാര്‍ഥ പരിഹാരം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിജയിക്കേണ്ടത് കേരളമോ തമിഴ്നാടോ അല്ല- ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളാണ്.

Comments