മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് ബാവയുമായി എനിക്ക് വലിയ ആത്മബന്ധമാണുള്ളത്. സഹോദര തുല്യമായ സ്നേഹബന്ധം. യാക്കോബായ സഭയുടെ പ്രതിസന്ധിഘട്ടത്തിലെല്ലാം ഒപ്പംനിന്നു സഹായിച്ചതിനെ നന്ദിയോടെ സ്മരിക്കട്ടെ. ബെയ്റൂട്ടിലെ പാത്രിയര്‍ക്കാ അരമനയില്‍ 2025 മാര്‍ച്ചില്‍ നടന്ന എന്റെ സ്ഥാനാരോഹണ ശുശ്രൂഷയില്‍ സംബന്ധിച്ചതും സുറിയാനി സഭയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധമാണ് കാണിക്കുന്നത്. പരിശുദ്ധ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം ബാവയുമായും കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുമായും ക്ലിമിസ് ബാവയ്ക്കു നല്ല അടുപ്പമുണ്ട്.
ഒരേസമയം, ആത്മീയരംഗത്തും പൊതുവിഷയങ്ങളിലും സജീവമായി നിലകൊള്ളുന്ന അദ്ദേഹത്തിന്റെ ഇടപെടല്‍ കേരളത്തില്‍ മാത്രമല്ല, രാജ്യത്തുതന്നെ ൈക്രസ്തവ സഭകളുടെ നാവും ശബ്ദവുമായി അദ്ദേഹത്തെ മാറ്റുന്നു. ദേശീയ സംസ്ഥാന രാഷ്ട്രീയ, സാമുദായിക നേതാക്കളും പലസന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ അഭ്യര്‍ഥിക്കാറുണ്ട്. ഈ സമന്വയമാണ് ക്ലിമിസ് ബാവയെ വ്യത്യസ്തനാക്കുന്നത്. മേജര്‍ ആര്‍ച്ച്ബിഷപ്പായി ചുമതലയേറ്റപ്പോള്‍ മതവിശ്വാസങ്ങള്‍ക്ക് അതീതമായ പൊതുനന്മയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത് ഓര്‍ക്കുന്നു. ഭിന്നവിചിത്രമായ സാമൂഹിക ചക്രവാളത്തിനിടയില് സാഹോദര്യത്തിനെ്റ പടവുകള്‍ പണിതെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പരസ്പര സഹകരണത്തിന്റെയും സന്ദേശമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്നത്. നേരത്തേ അനുഭവിച്ച ദുഃഖത്തിന്റെ ആഴങ്ങളില്‍നിന്നാണ് നമ്മുടെ സന്തോഷത്തിന്റെ ഉന്നതികള്‍ രൂപപ്പെടുന്നത്. മനുഷ്യശരീരത്തെ ആത്മാവിന്റെ പൂര്‍ണമായ ആവിഷ്കാരമായി അദ്ദേഹം കണുന്നു. ഇതുവഴി ജീവിതത്തിന്റെ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് കാവ്യാത്മകമായി സംസാരിക്കുകയും ആത്മീയ വഴികാട്ടിയായി മാറുകയും ചെയ്യുന്നു.
ചരിത്രത്തില്‍ ഒന്നാമനാകുന്നതും രണ്ടാമനാകുന്നതുമല്ല കാര്യം അതിലുപരി, നമ്മുടെ ബുദ്ധിയുടെ വരുതിയില്‍ നില്‍ക്കാത്ത ദൈവനടത്തിപ്പിനായി നമ്മെത്തന്നെ വിട്ടു കൊടുക്കാനുള്ള തീരുമാനത്തിനാണ് പ്രാധാന്യം നല്കേണ്ടതെന്നു വര്‍ത്തമാനകാലം നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുകയാണ്. തന്റെ ശ്രേഷ്ഠാചാര്യ ശുശ്രൂഷയിലൂടെ സഭൈക്യ പ്രവര്‍ത്തനങ്ങളിലാണ് ബാവാ ഏറെ ജാഗ്രത കാണിക്കുന്നത്. ഈ പ്രാര്‍ഥനയുടെ പ്രകാശത്തില്‍ ബാവയുടെ നേതൃത്വം, മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ വളര്‍ച്ചയ്ക്ക് ഉത്തരോത്തരം വഴിയൊരുക്കട്ടെ.
മനുഷ്യന് എന്താണെന്നതിനും എന്തായിത്തീരാം എന്നതിനും ഇടയിലുള്ള വാതില്‍പ്പടിയില്‍ കത്തിച്ച മെഴുകുതിരികളുമായി ക്ലിമിസ് ബാവ നിലകൊള്ളുകയാണ്. തന്റെ അജപാലനശുശ്രൂഷ ദൈവാനുസൃതമായി മുന്നേറാന്‍ ഇന്നും ഹൃദയവാതിലില്‍ പ്രാര്‍ഥനയോടെ വിനയാന്വിതനായി തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ് അദ്ദേഹം. കര്‍ത്തൃഹിതം നിറവേറ്റാന്‍ ക്ലിമീസ് ബാവയ്ക്കു ശക്തി നല്കട്ടെയെന്നു പ്രാര്‍ഥിക്കുന്നു. ജൂബിലി മുഹൂര്‍ത്തത്തില്‍ സര്‍വവിധ ആശംസകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു.
ശ്രേഷ്ഠ ബസേലിയോസ്
ജോസഫ് കാതോലിക്ക ബാവ

Comments