നെയ്പിഡോ: മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെയുണ്ടായ സൈനിക വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20-ലേറെ പേർക്ക് പരിക്കേറ്റു. സെൻട്രൽ സഗയിങ് മേഖലയിലെ സ്വെൽ ലേ ഓ ഗ്രാമത്തിലെ ബുദ്ധവിഹാരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരാഴ്ച നീളുന്ന ധ്യാനപരിപാടിയിൽ നൂറിലേറെ പേർ പങ്കെടുക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ ഒൻപത് മണിയോടെ യുദ്ധവിമാനത്തിൽ നിന്ന് ബോംബാക്രമണമുണ്ടായത്.
ബുദ്ധവിഹാരത്തിന്റെ മതിലിനുള്ളിലേക്കാണ് യുദ്ധവിമാനം ബോംബ് വർഷിച്ചതെന്ന് മ്യായുങ് ടൗൺഷിപ്പിലെ സിവിൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഓർഗനൈസേഷൻ വക്താവ് നവേ ഓ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. കൊല്ലപ്പെട്ട 14 പേരിൽ മൂന്ന് പേർ സ്ത്രീകളാണ്. ഏകദേശം 15 മിനിറ്റ് ഇടവേളയിൽ രണ്ട് ബോംബുകളാണ് സൈന്യം വർഷിച്ചതെന്ന് പ്രദേശവാസിയും പറഞ്ഞു. രണ്ടാമത്തെ ബോംബ് ബുദ്ധവിഹാരത്തിന് സമീപത്തെ വീടിനും കേടുപാടുകൾ വരുത്തി.
ജനാധിപത്യവാദികൾക്കും സായുധ ഗോത്രസംഘങ്ങൾക്കും എതിരെ മ്യാൻമർ സൈന്യം നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമാണ് സംഭവമെന്നാണ് റിപ്പോർട്ട്. 2021 ഫെബ്രുവരിയിൽ പട്ടാള അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്ത് ആഭ്യന്തരസംഘർഷം രൂക്ഷമായി തുടരുകയാണ്. സൈന്യവും വിമതസംഘങ്ങളും തമ്മിലുള്ള പോരാട്ടത്തിനിടെ സാധാരണക്കാർ ഉൾപ്പെടെ നിരവധി പേർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്.

Comments