തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബിയിലെ പണം ഉപയോഗിച്ചെന്ന കണ്ടെത്തലുമായി ധനവകുപ്പിന്റെ പ്രാഥമിക പരിശോധന. ആകെ 240 കോടി രൂപ കിഫ്ബി വഴി ചെലവഴിച്ചതായാണ് കണ്ടെത്തൽ. ഇതിൽ 140 കോടി രൂപ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനായി ചെലവഴിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ ചെലവുകൾ കിഫ്ബിക്ക് നിയമപരമായി നടത്താനാകുന്നതാണോ എന്നതിൽ വിശദമായ പരിശോധന നടത്തി തുടർനടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാരിന്റെ നേട്ടങ്ങൾ വാട്സാപ്പ് സന്ദേശങ്ങളായി എത്തിക്കാൻ കിഫ്ബി 50.87 ലക്ഷം രൂപ ചെലവഴിച്ചതായും പരിശോധനയിൽ കണ്ടെത്തി. സാമൂഹികമാധ്യമങ്ങളിലെ രണ്ട് മാസത്തെ പ്രചാരണത്തിന് 10.31 കോടി രൂപയും സർക്കാർ അനുകൂല വാർത്തകൾ ഓൺലൈൻ വായനക്കാരിലേക്ക് മുൻഗണനയോടെ എത്തിക്കാൻ 4.41 കോടി രൂപയും ചെലവഴിച്ചു. ദേശീയപാതയോരങ്ങളിൽ വലിയ ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിനായി 4.27 കോടി രൂപയും നൽകിയതായാണ് വിവരം.
വലിയ പലിശയ്ക്ക് വായ്പയെടുത്ത് സമാഹരിക്കുന്ന പണമാണ് കിഫ്ബിയിലുള്ളതെന്നിരിക്കെ, പ്രത്യേക രാഷ്ട്രീയ ദൗത്യം ഏറ്റെടുത്ത് കിഫ്ബി പ്രചാരണം നടത്തിയെന്നാണ് ധനവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കിഫ്ബി പ്രോജക്ടുകളുടെ പേരിൽ സർക്കാർ രാഷ്ട്രീയ പ്രചാരണം നടത്തിയെന്നതാണ് മുഖ്യമന്ത്രിക്ക് കൈമാറിയ പ്രാഥമിക റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പ്രചാരണത്തിനായി സർക്കാർ പ്രത്യേക ഉത്തരവുകൾ ഇറക്കിയിട്ടുണ്ടോയെന്നതും ധനവകുപ്പ് പരിശോധിച്ചു. എന്നാൽ പ്രചാരണത്തിന് മാത്രമായി പ്രത്യേക സർക്കാർ ഉത്തരവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
ഇതിന് പുറമെ ‘കൺസൾട്ടൻസി സർവീസ്’ എന്ന പേരിൽ കിഫ്ബി തിരഞ്ഞെടുപ്പ് സർവേകളും ഫീൽഡ് വിവരശേഖരണവും നടത്തിയിട്ടുണ്ടെന്ന വിവരവും ധനവകുപ്പിന് ലഭിച്ചിട്ടുണ്ട്. ഏത് ഏജൻസികൾ വഴിയാണ് ഈ പ്രവർത്തനങ്ങൾ നടത്തിയതെന്നും ചെലവഴിച്ച തുക ഏത് ഹെഡിലാണ് രേഖപ്പെടുത്തിയതെന്നും സംബന്ധിച്ച പരിശോധന പൂർത്തിയായിട്ടില്ല. ഈ വിവരങ്ങൾ കൂടി പരിശോധിച്ച ശേഷമായിരിക്കും കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പ്രചാരണത്തിൽ തുടർനടപടി വേണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം.

Comments