പത്തനംതിട്ട: ആറന്മുള വള്ളസദ്യയ്ക്ക് പാസ് നൽകാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈനായി പണം തട്ടിയെന്ന പരാതിയിൽ ആറന്മുള പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതി സമൂഹമാധ്യമങ്ങളിലൂടെ ആളുകളെ സമീപിച്ചിരുന്നത്. ഹരിപ്പാട് സ്വദേശിനിയായ യുവതിയിൽ നിന്ന് 2000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പലരിൽ നിന്നായി 5000 മുതൽ 10,000 രൂപ വരെ തട്ടിയെടുത്തതായും പരാതിയുണ്ട്.
ആറന്മുള ക്ഷേത്രത്തിലെ ജീവനക്കാരനാണെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടയാൾ നാല് പേർക്ക് വള്ളസദ്യയ്ക്കുള്ള പാസ് നൽകാമെന്ന് യുവതിയെ അറിയിക്കുകയായിരുന്നു. ഇതിനായി 2000 രൂപ ഓൺലൈനായി അയച്ചുനൽകാനും ആവശ്യപ്പെട്ടു. പണം കൈമാറിയ ശേഷം വള്ളസദ്യയ്ക്കായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. തുടർന്ന് യുവതി ആറന്മുള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
വിപിൻ ദാസ് എന്നയാളാണ് ദേവസ്വം ബോർഡ് ജീവനക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. താൽപര്യമറിയിക്കുന്നവരുമായി ചാറ്റ് ചെയ്ത് വള്ളസദ്യയും താമസവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആറന്മുളയിൽ ഒരുക്കിനൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. പണം കൈപ്പറ്റിയ ശേഷം ക്ഷേത്രത്തിലെത്തുന്നവരുടെ ഫോൺ കോളുകൾ ഇയാൾ സ്വീകരിക്കാറില്ലെന്നാണ് പരാതി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി പേർ ഇത്തരത്തിൽ തട്ടിപ്പിനിരയായതായാണ് വിവരം. ലഭിച്ച പരാതികളിൽ ആദ്യത്തേതിലാണ് ആറന്മുള പൊലീസ് കേസെടുത്തത്.
ഭാരതീയ ന്യായ സംഹിതയിലെ വഞ്ചനാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളും ഐടി ആക്ടിലെ അനുബന്ധ വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Comments