കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സാ സംവിധാനത്തിൽ വലിയ മാറ്റത്തിന് ഒരുങ്ങുന്നു. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാനാണ് തീരുമാനം. സാധാരണ ഒപി സമയം കഴിഞ്ഞും രാത്രിയിലും വിദഗ്ധ ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ടാകും. രോഗികൾക്ക് അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനൊപ്പം മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളിലെ വിദഗ്ധരുടെ സേവനമാണ് ഉറപ്പാക്കുക. ഒപി സമയം കഴിഞ്ഞാലും ഒരു സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ തന്നെ ഉണ്ടാകും. രാത്രിയിലും അടിയന്തര ചികിത്സയ്ക്കായി വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാകും. ആറ് മാസത്തിനുള്ളിൽ പദ്ധതി സംസ്ഥാനത്ത് പൂർണമായി നടപ്പാക്കാനാണ് തീരുമാനം. എജിഎച്ച്എസ് ഡോ. ഷിനു കെ.എസ് പദ്ധതിയുടെ സ്പെഷ്യൽ ഓഫീസറാകും. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ പുനർവിന്യസിക്കും.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും 24 മണിക്കൂറും കാത്ത് ലാബ് പ്രവർത്തിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ, ജനറൽ ആശുപത്രികളിൽ തന്നെ കൂടുതൽ രോഗികൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിലൂടെ മെഡിക്കൽ കോളേജുകളിലേക്കുള്ള യാത്രയും അധിക ചികിത്സാ ചെലവും ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ. പദ്ധതി നടപ്പാകുന്നതോടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങളിൽ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

Comments