തിരുവനന്തപുരം: എക്സാലോജിക് സൊല്യൂഷൻസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ വീണാ വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിൽ രാഷ്ട്രീയ ഇടപെടൽ വേണ്ടെന്ന നിലപാടുമായി സിപിഐ. വിഷയത്തിൽ നിന്ന് അകലം പാലിക്കാൻ പാർട്ടി നേതൃയോഗത്തിൽ തീരുമാനിച്ചു. നിയമനടപടികൾ നിയമത്തിന്റെ വഴിക്ക് തന്നെ പോകട്ടെയെന്നും നേതാക്കൾ വിഷയത്തിൽ വീണാ വിജയനെ ന്യായീകരിച്ച് പ്രതികരിക്കേണ്ടതില്ലെന്നും യോഗം നിലപാടെടുത്തു. സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങളിലാണ് വിഷയം ചർച്ചയായത്.
ഇക്കാര്യത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയവും ബിസിനസും രണ്ടാണെന്നും എക്സാലോജിക് വിഷയത്തിൽ സിപിഐക്ക് യാതൊരു പങ്കുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം കൊടുക്കൽ വാങ്ങലുകളിൽ പാർട്ടിക്ക് പങ്കില്ലെന്നും ഉണ്ടാവുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ തുടർച്ചയായ ചോദ്യങ്ങളിലും ‘രാഷ്ട്രീയം വേറെ, ബിസിനസ് വേറെ’ എന്ന നിലപാട് ബിനോയ് വിശ്വം ആവർത്തിച്ചു.
അതേസമയം, വീണാ വിജയനെതിരായ ഇഡി നീക്കത്തിൽ രാഷ്ട്രീയമായി മറുപടി നൽകാൻ സിപിഐഎം ഒരുങ്ങുന്നു. ഓഗസ്റ്റ് 23ന് കോഴിക്കോട് മുതലക്കുളത്ത് സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗത്തിൽ പങ്കെടുക്കും. ഇഡി നടപടിയുമായി ബന്ധപ്പെട്ട വിഷയം ഇന്നലെ ചേർന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും ചർച്ച ചെയ്തിരുന്നു.
ഇഡി റെയ്ഡും തുടർന്നുള്ള നടപടികളും രാഷ്ട്രീയമായി നേരിടാനും ഇക്കാര്യത്തിൽ പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും വിശദീകരണം നൽകാനുമാണ് സിപിഐഎം തീരുമാനം. അതേസമയം, എക്സാലോജിക് കേസിൽ നിയമനടപടികൾ തുടരുമ്പോൾ വിഷയത്തിൽ സിപിഐ സ്വീകരിക്കുന്ന അകലം പാലിക്കൽ നിലപാട് ഇടതുമുന്നണിക്കുള്ളിൽ തന്നെ ശ്രദ്ധേയമാകുകയാണ്.

Comments