ന്യൂഡൽഹി: ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവത് യുഎസ് സന്ദർശിക്കാനിരിക്കെ, സംഘടനയ്ക്ക് ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജ്യസ് ഫ്രീഡം (യുഎസ്സിഐആർഎഫ്) നെതിരെ ഇന്ത്യ കടുത്ത വിമർശനം ഉന്നയിച്ചു. ഇതൊരു "പക്ഷപാതപരമായ സംഘടന"യാണെന്നും ഇന്ത്യ വിശേഷിപ്പിച്ചു.
ഇന്ത്യയെക്കുറിച്ച് ഈ യുഎസ് സമിതി "അപകീർത്തിപരവും പ്രകോപനപരവുമായ പരാമർശങ്ങൾ" നിരന്തരം നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. "ഇതൊരു പക്ഷപാതപരമായ സംഘടനയാണ്. സ്വന്തം അജണ്ടകളുള്ളതും യാതൊരു വിശ്വാസ്യതയുമില്ലാത്തതുമായ ഇത്തരം സംഘടനകളിൽ നിന്ന് നമ്മൾ അകലം പാലിക്കണം എന്ന് ഞാൻ പറയും... ഇന്ത്യയുടെ ബഹുസ്വരതയുടെ യാഥാർത്ഥ്യങ്ങളെയോ വിവിധ സമൂഹങ്ങളുടെ സൗഹാർദ്ദപരമായ സഹവർത്തിത്വത്തെയോ അംഗീകരിക്കാൻ യുഎസ്സിഐആർഎഫ് തയ്യാറാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല," ജയ്സ്വാൾ പറഞ്ഞു.
പാകിസ്ഥാനിൽ ജനിച്ച് അമേരിക്കൻ പൗരത്വം നേടിയ യുഎസ്സിഐആർഎഫ് അധ്യക്ഷൻ ആസിഫ് മഹമൂദ്, തന്റെ മാതൃരാജ്യത്തെ രാഷ്ട്രീയ-നയതന്ത്ര നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിവരുന്ന വ്യക്തിയാണ്. അദ്ദേഹം ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനത്തെ എതിർക്കുകയും, ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്താൻ യുഎസ് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആഗസ്റ്റ് 29-നാണ് മോഹൻ ഭാഗവത് ന്യൂയോർക്ക് സന്ദർശിക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
ആർഎസ്എസിന്റെ നേതാക്കൾക്ക് യുഎസ് സർക്കാർ യാതൊരു നയതന്ത്ര മര്യാദകളും നൽകരുതെന്നും ഈ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉപസംഘടനകൾ മതന്യൂനപർക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടിട്ടുള്ള ഒരു "കൂട്ടായ്മ സംഘടനയാണ്" ആർഎസ്എസ് എന്നും സമിതി വിശേഷിപ്പിച്ചു. മതസ്വാതന്ത്ര്യ ലംഘനങ്ങൾക്ക് ഉത്തരവാദികളായ ആർഎസ്എസ് അംഗങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിലാണ് യുഎസ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നും യുഎസ് സമിതി ആവശ്യപ്പെട്ടു.
കഴിഞ്ഞ മാർച്ച് മാസം പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലും യുഎസ്സിഐആർഎഫ് ഇന്ത്യയിൽ മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുവെന്ന് ആക്ഷേപിക്കുകയും, ആർഎസ്എസിനെയും റോ പോലുള്ള ഏജൻസികളെയും ലക്ഷ്യമിട്ട് ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുഎസിന്റെ സ്വതന്ത്രവും ഉഭയകക്ഷിസ്വഭാവമുള്ളതുമായ ഒരു ഫെഡറൽ സർക്കാർ ഏജൻസിയാണ് യുഎസ്സിഐആർഎഫ്. യുഎസ് പ്രസിഡന്റിനും സ്റ്റേറ്റ് സെക്രട്ടറിക്കും കോൺഗ്രസിനും ഇവർ നയപരമായ ശുപാർശകൾ നൽകുകയും അവയുടെ നടപ്പാക്കൽ നിരീക്ഷിക്കുകയും ചെയ്യാറുണ്ട്.
ആർഎസ്എസ് മേധാവിയുടെ ന്യൂയോർക്ക് സന്ദർശനത്തെ യുഎസ്സിഐആർഎഫ് അംഗങ്ങൾ പരസ്യമായി എതിർത്തതിനെ അമേരിക്കൻ ആസ്ഥാനമായുള്ള ഹിന്ദുപാക്ട് എന്ന സംഘടന ശക്തമായി അപലപിച്ചു. യുഎസ് സമിതി അതിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് വ്യതിചലിച്ചിരിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി.

Comments