തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് ആരാകുമെന്ന കാര്യത്തിൽ തീരുമാനം വൈകുന്നു. ഡൽഹിയിലും കേരളത്തിലുമായി കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് ഒറ്റപ്പേരിൽ ധാരണയിലെത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
ഓണത്തിന് മുമ്പ് കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചന. എന്നാൽ സെപ്റ്റംബർ ആദ്യവാരത്തിലാകും പ്രഖ്യാപനമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. അധ്യക്ഷ സ്ഥാനത്തേക്ക് ഒറ്റപ്പേര് നിർദേശിക്കാൻ മുതിർന്ന നേതാക്കൾക്കും ഹൈക്കമാൻഡിനും കഴിയാത്തതാണ് തീരുമാനം നീളാൻ പ്രധാന കാരണം.
സംസ്ഥാന സർക്കാരുമായി പൂർണ സഹകരണത്തോടെ പ്രവർത്തിക്കാൻ കഴിയുന്ന നേതാവിനെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം. നിലവിൽ മുതിർന്ന നേതാവായ രമേശ് ചെന്നിത്തല മാത്രമാണ് ഒരു പേര് മുന്നോട്ടുവച്ചിട്ടുള്ളതെന്നും സൂചനയുണ്ട്.
കെ. സി. വേണുഗോപാലിന്റെ നിലപാടും അധ്യക്ഷനെ തീരുമാനിക്കുന്നതിൽ നിർണായകമാകും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതിന് പിന്നാലെ കെപിസിസി അധ്യക്ഷനെ സംബന്ധിച്ച് കെ. സിക്ക് ഹൈക്കമാൻഡ് ചില ഉറപ്പുകൾ നൽകിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ഓണത്തിന് ശേഷം മുൻ കെപിസിസി അധ്യക്ഷന്മാരെ ഉൾപ്പെടെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി കൂടുതൽ ചർച്ചകൾ നടത്താനും ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ട്. ഈ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും അധ്യക്ഷനെ സംബന്ധിച്ച അന്തിമ തീരുമാനമെന്നാണ് സൂചന.

Comments