കോട്ടയം: ഓണക്കാലമെത്തിയതോടെ പൂവിപണിയിലും വില കുതിക്കുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മുല്ലപ്പൂവിനാണ് പൊന്നുംവില. കേരളത്തിൽ ഒരു മുഴം മുല്ലപ്പൂവിന് 70 മുതൽ 80 രൂപ വരെയാണ് നിലവിലെ വില. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാനാണ് സാധ്യത.
തമിഴ്നാട്ടിൽ മുല്ലപ്പൂവിന് കിലോയ്ക്ക് 4000 മുതൽ 6000 രൂപ വരെയാണ് വില. അരളി, വെള്ള ജമന്തി, ചെത്തി തുടങ്ങിയ പൂക്കൾക്കും വില ഉയർന്നിട്ടുണ്ട്.
അരളിപ്പൂവിന്റെ വില കിലോയ്ക്ക് 450 രൂപയിൽ നിന്ന് 500 രൂപയായി. വെള്ള ജമന്തിക്കും ചെത്തിക്കും കിലോയ്ക്ക് 600 രൂപയാണ്. ബട്ടൺ റോസ്, പൂജ റോസ് എന്നിവയ്ക്ക് 500 രൂപയായി. നേരത്തെ ഇവയ്ക്ക് യഥാക്രമം 380, 350 രൂപയായിരുന്നു വില.
മഞ്ഞ ജമന്തിക്ക് കിലോയ്ക്ക് 200 രൂപയും ഓറഞ്ച് ജമന്തിക്ക് 250 രൂപയുമാണ് വില. താമരമൊട്ടിന് വലുപ്പത്തിനനുസരിച്ചാണ് വില. 50 മുതൽ 150 രൂപ വരെയാണ് നിലവിലെ വില.
വാടാമുല്ലയ്ക്ക് കിലോയ്ക്ക് 200 രൂപയാണ്. ശതാവേരിക്ക് ഒരു കെട്ടിന് 300 രൂപയും അലങ്കാരത്തിന് ഉപയോഗിക്കുന്ന പച്ചിലയ്ക്ക് 35 രൂപയും തുളസിക്ക് 100 രൂപയുമാണ് വില.

Comments