ന്യൂഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ വൻ പ്രതിഷേധം. ‘റിസർവേഷൻ റിഫോം ആന്തോളൻ’ ക്യാംപയിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകിട്ട് മുതൽ രാത്രിവരെ നടന്ന സമരത്തിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. നീറ്റ് പരീക്ഷാർഥി ഹർഷ് ദുബെയാണ് ക്യാംപയിന് നേതൃത്വം നൽകുന്നത്. ജാതിക്ക് പകരം സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കി സംവരണം നടപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംവരണത്തിന്റെ ആനുകൂല്യങ്ങൾ ഏറ്റവും അർഹരായവരിലേക്ക് എത്തുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. എല്ലാ വിഭാഗം സംവരണങ്ങളിലും ക്രീമി ലെയർ മാനദണ്ഡം കൊണ്ടുവരണമെന്നും നിലവിലെ സംവരണ നയം പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഡൽഹി പൊലീസ് പ്രതിഷേധത്തിന് ജന്തർ മന്തറിൽ അനുമതി നൽകിയിരുന്നില്ല. എന്നാൽ കനത്ത സുരക്ഷയ്ക്കിടയിലും പ്രതിഷേധക്കാർ ഇവിടെ ഒത്തുകൂടുകയായിരുന്നു.
ജന്തർ മന്തറിൽ പോലീസ്, ദ്രുതകർമ സേന എന്നിവരെ വിന്യസിച്ചിരുന്നു. വിവിധ ഭാഗങ്ങളിൽ ബാരിക്കേഡുകളും സ്ഥാപിച്ചു. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിനെ തുടർന്ന് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജന്തർ മന്തറിന് പകരം നിശ്ചിത എണ്ണം ആളുകളെ ഉൾപ്പെടുത്തി രാംലീല ഗ്രൗണ്ടിൽ സമാധാനപരമായ പ്രതിഷേധത്തിന് അനുമതി നൽകിയിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് സംവരണ പരിഷ്കരണത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് ഡൽഹിയിൽ പ്രതിഷേധം ശക്തമായത്.

Comments