തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗലാപുരം-മൈസൂരു ഡിവിഷന്റെ ഭാഗമാക്കുന്നതോടെ കേരളത്തിന് വലിയ വരുമാന നഷ്ടമുണ്ടാകുമെന്ന് കണക്കുകൾ. പുതിയ മാറ്റത്തോടെ പാലക്കാട് ഡിവിഷന് ഏകദേശം ആയിരം കോടി രൂപയുടെ വരുമാനം നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ. മംഗലാപുരം തുറമുഖത്ത് നിന്നുള്ള ചരക്കുനീക്കത്തിലൂടെയുള്ള വരുമാനത്തിനൊപ്പം മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംഗ്ഷൻ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ നിന്നുള്ള വരുമാനവും പാലക്കാട് ഡിവിഷന് ഇനി ലഭിക്കില്ല.
വരുമാനം കൂടുതലുള്ള പനമ്പൂർ സ്റ്റേഷനും പുതിയ ക്രമീകരണത്തിൽ മൈസൂരു ഡിവിഷന്റെ ഭാഗമാകും. ഇതോടെ പാലക്കാട് ഡിവിഷന്റെ സാമ്പത്തിക ശേഷിയിൽ വലിയ ഇടിവുണ്ടാകുമെന്നാണ് ആശങ്ക. ഡിവിഷന്റെ വരുമാനം കുറയുന്നത് പുതിയ ട്രെയിൻ സർവീസുകൾ അനുവദിക്കുന്നതിനുള്ള സാധ്യതകളെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിന് സ്വന്തമായി റെയിൽവേ സോൺ വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് പുതിയ മാറ്റം.
നിലവിൽ പാലക്കാട് ഡിവിഷന് പ്രതിവർഷം 1600 കോടിയിലേറെ രൂപയുടെ വരുമാനമുണ്ട്. ഇതിൽ ടിക്കറ്റ് വരുമാനം മാത്രം ഏകദേശം 950 കോടിയിലേറെയാണ്. ചരക്കുനീക്കത്തിലൂടെ 500 കോടിയിലേറെ രൂപയും ലഭിക്കുന്നുണ്ട്. പ്രധാന വരുമാന സ്രോതസുകൾ നഷ്ടപ്പെടുന്നതോടെ ഡിവിഷന്റെ ആകെ വരുമാനത്തിൽ വലിയ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം, ഡിവിഷൻ വിഭജനത്തിനെതിരെ പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ ശക്തമായി രംഗത്തെത്തി. കേന്ദ്രസർക്കാർ കേരളത്തിന് നൽകിയ ഇരുട്ടടിയാണിതെന്നും അർധരാത്രിയിൽ നടത്തിയ നീക്കം വാഗ്ദാന ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു. കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാനാണ് നടപടി സ്വീകരിച്ചതെന്നും കേരള സർക്കാരും സംസ്ഥാനത്തെ എംപിമാരും അറിയാതെയാണ് തീരുമാനമെടുത്തതെന്നും വി.കെ. ശ്രീകണ്ഠൻ കുറ്റപ്പെടുത്തി.

Comments