തിരൂർ (മലപ്പുറം): തിരൂർ പുഴയിൽ ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈനെയാണ് തിരൂർ പൂക്കയിൽനിന്ന് സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ പൊലീസ് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഹുസൈന്റെ ഭാര്യ ഫൗസിയ (37)യുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം പടിഞ്ഞാറേക്കര ബോട്ട് ജെട്ടിക്ക് സമീപം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ ഹുസൈൻ ബുധനാഴ്ച അർധരാത്രിയോടെ ഭാര്യയെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയിരുന്നു. കൂടുതൽ മീൻ ലഭിച്ചിട്ടുണ്ടെന്നും മീൻ വാരാൻ വരണമെന്നും പറഞ്ഞാണ് ഫൗസിയയെ കൊണ്ടുപോയത്.
വ്യാഴാഴ്ച രാവിലെയായിട്ടും ഇരുവരും വീട്ടിൽ തിരിച്ചെത്തിയില്ല. ഹുസൈൻ ജോലിക്ക് പോയതാകാമെന്ന് കരുതി മക്കൾ ആദ്യം കാര്യമാക്കിയില്ല. എന്നാൽ വൈകിട്ടായിട്ടും ഫൗസിയയെയും ഹുസൈനെയും കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഇതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ പടിഞ്ഞാറേക്കര ബോട്ട് ജെട്ടിക്ക് സമീപം ചാക്കിൽക്കെട്ടിയ നിലയിൽ ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോകുകയായിരുന്ന തൊഴിലാളികളാണ് പുഴയിൽ ചാക്ക് കണ്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഫൗസിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ ഹുസൈൻ ഒളിവിൽ പോയിരുന്നു. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാളെ തിരൂർ പൂക്കയിൽനിന്ന് പൊലീസ് കണ്ടെത്തിയത്. ഒന്നുമറിയാത്തതുപോലെ സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന ഹുസൈനെ പൊലീസ് സംഘം ബസ് തടഞ്ഞാണ് കസ്റ്റഡിയിലെടുത്തത്.
ഹുസൈനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഫൗസിയയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Comments