തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. തിരുവോണത്തിന് നാല് ദിവസം മുമ്പ് വിതരണം പൂർത്തിയാക്കാനായത് റെക്കോർഡ് നേട്ടമാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.
ലക്ഷ്യമിട്ട 5,93,408 ഓണക്കിറ്റുകളാണ് സപ്ലൈകോ വഴി തയ്യാറാക്കി റേഷൻ കടകളിൽ എത്തിച്ചത്. ഇതിന് പുറമെ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകളും നൽകി. ടിഎസ്ഒകളിൽ നിന്ന് ആകെ 6,02,310 കിറ്റുകൾക്കാണ് ഡിമാൻഡ് ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.
ഇതുവരെ 4,29,600 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. തിരുവോണത്തിന് നാല് ദിവസം മുമ്പുതന്നെ കിറ്റ് വിതരണം പൂർത്തിയാക്കാനായത് നേട്ടമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഓണക്കാലത്ത് റേഷൻ കടകളിലൂടെയും സപ്ലൈകോ വിൽപനശാലകളിലൂടെയും കിലോയ്ക്ക് 26 രൂപയ്ക്ക് നൽകുന്ന സ്പെഷൽ അരി വിതരണം അടുത്ത മാസവും തുടരുന്നത് പരിഗണനയിലാണെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

Comments