തൃശൂർ: പുതുതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽനിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ നഗറിൽ സംഘടിപ്പിച്ച ‘തകൃതോണം’ കൊടുങ്ങല്ലൂർ ഓണം മെഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓപ്പറേഷൻ തൂഫാനിൽ യാതൊരു രാഷ്ട്രീയ, ജാതി, മത പരിഗണനകളുമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പുതുതലമുറയെ വഴിതെറ്റിക്കുന്ന ‘മരണത്തിന്റെ വ്യാപാരികൾക്കെതിരായ’ ശക്തമായ നടപടിയാണ് ഓപ്പറേഷൻ തൂഫാനെന്നും അദ്ദേഹം വ്യക്തമാക്കി.
രാസലഹരിക്ക് അടിമപ്പെട്ടാൽ അതിൽനിന്ന് മോചനം നേടുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ഓപ്പറേഷൻ തൂഫാന് ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്നത് അമ്മമാരിൽനിന്നും സഹോദരിമാരിൽനിന്നുമാണെന്നും മന്ത്രി പറഞ്ഞു. കുടുംബങ്ങളിലെ വേദനകളും പ്രയാസങ്ങളും ഏറ്റവും അടുത്തറിയുന്നത് അവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെറും 76 ദിവസത്തിനുള്ളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 10,000ത്തിലധികം പേരെ അറസ്റ്റ് ചെയ്യുകയും 9,000ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി മന്ത്രി അറിയിച്ചു. നൂറിലധികം മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതിനു പുറമെ നിരവധി കുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തിയതായും അദ്ദേഹം പറഞ്ഞു.
എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ കേരളത്തിന്റെ അതിർത്തിക്കുള്ളിലേക്ക് രാസലഹരി കടന്നുവരുന്നത് തടയാനാകുമെന്ന നിശ്ചയദാർഢ്യം ഉണ്ടാകണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
ഇത്തവണത്തെ ഓണാഘോഷങ്ങൾ ലഹരിക്കെതിരായ സന്ദേശമുയർത്തി ‘തൂഫാൻ ഓണം’ ആയി ആചരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എല്ലാവർക്കും സന്തോഷത്തോടെ ഓണം ആഘോഷിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ഉറപ്പുനൽകി.

Comments