തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ. ആറുമാസത്തിനകം പദ്ധതി നടപ്പാക്കുമെന്നും ഗുണമേന്മയുള്ള ആരോഗ്യ സേവനം തടസമില്ലാതെ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലും ഒരു ആശുപത്രിയിൽ മുഴുവൻ സമയ സ്പെഷ്യാലിറ്റി സേവനം ഉറപ്പാക്കും. തുടർന്ന് ഘട്ടംഘട്ടമായി പദ്ധതി വ്യാപിപ്പിക്കും. മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ചികിത്സയാണ് 24 മണിക്കൂറും ലഭ്യമാക്കുക.
ഇതോടെ വീടിന് സമീപമുള്ള സർക്കാർ ആശുപത്രികളിൽ തന്നെ മുഴുവൻ സമയ വിദഗ്ധ ചികിത്സ ലഭ്യമാകും. ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ രാത്രിയിലും കാര്യക്ഷമമാകുന്നതോടെ മെഡിക്കൽ കോളേജുകളിലെ അമിത തിരക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
ചികിത്സ, മരുന്ന്, കിടക്ക എന്നിവ രോഗികളുടെ അവകാശമായി പ്രഖ്യാപിച്ച് രോഗീസൗഹൃദ ആശുപത്രികൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്പെഷ്യാലിറ്റി സേവനങ്ങൾ താഴെത്തട്ടിലേക്ക് 24 മണിക്കൂറും വ്യാപിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Comments