കോഴിക്കോട്: ടിക്കറ്റ് ബുക്ക് ചെയ്ത് കൃത്യസമയത്ത് കെ.എസ്.ആർ.ടി.സി ടെർമിനലിലെത്തിയ യാത്രക്കാർക്ക് ലഭിച്ചത് അമ്പരപ്പിക്കുന്ന മറുപടി. ‘നിങ്ങൾ ബുക്ക് ചെയ്ത ബസ് സർവീസ് തന്നെയില്ല’ എന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇതോടെ കോഴിക്കോട് മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി ടെർമിനലിൽ ഇന്നലെ രാത്രി 15ഓളം യാത്രക്കാർ കുടുങ്ങി.
രാത്രി 11.05ന് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലേക്കാണ് യാത്രക്കാർ ഓൺലൈനായും നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ ബസിൽ കയറിയപ്പോഴാണ് തങ്ങളുടെ സീറ്റുകളിൽ മറ്റ് യാത്രക്കാർ ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് വിഷയം കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയ യാത്രക്കാർ ഓൺലൈൻ ടിക്കറ്റുകളും കാണിച്ചു. എന്നാൽ ഇത്തരത്തിലൊരു സർവീസ് നടത്തുന്നില്ലെന്നും സാങ്കേതിക പിഴവ് മൂലമാകാം ടിക്കറ്റ് ലഭിച്ചതെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.

Comments