മിമിക്രി താരവും അഭിനേതാവുമായിരുന്ന കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയായത് സുധിയുടെ വാക്കുകളിലൂടെയാണ്. അപ്രതീക്ഷിതമായി ഉണ്ടായ സുധിയുടെ അപകട മരണത്തോടെയാണ് രേണുവിന് സോഷ്യല്‍ മീഡിയയ്ക്ക് കൂടുതല്‍ പ്രിയങ്കരിയായത്. എന്നാല്‍ തന്റെ ഇന്റിമേറ്റ് റീല്‍സ് വീഡിയോകളിലൂടെയും ഹോട്ട് ഫോട്ടോഷൂട്ടുകളിലൂടെയും രേണു സൈബര്‍ മീഡിയ അറ്റാക്കുകള്‍ നേരിട്ടിരുന്നു.
എന്നാല്‍ ബിഗ് ബോസ് മലയാളം മത്സരാര്‍ത്ഥിയായി എത്തിയതോടെ രേണു വീണ്ടും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലായിരുന്ന താരം അടുത്തിടെ താന്‍ അര്‍ബുദ ബാധിതയാണെന്നും അതിനെ അതിജീവിക്കാനുള്ള പോരാട്ടത്തിലാണെന്നും പറഞ്ഞത് ആരാധകരെ ഏറെ ഞെട്ടിച്ചു. പ്രതിസന്ധികളില്‍ തളരാത്ത രേണു ചികിത്സയുടെ അപ്ഡേറ്റുകള് പങ്കിട്ട്, കാൻസറുമായി പോരാടി ആത്മവിശ്വാസത്തോടെ ജീവിതത്തിൽ മുന്നേറുകയാണ്.
ഇപ്പോഴിതാ തന്റെ മൂന്നാമത്തെ കീമോ കഴിഞ്ഞ് വിശ്രമത്തിലിരിക്കുന്ന രേണു ഓണത്തിന് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടത് തന്റെ ആത്മവിശ്വാസത്തിന് ഒരു കുറവും വരുത്തിയിട്ടില്ലെന്ന് അറിയിക്കുന്ന രേണുവിന്റെ ചിരിയാണ് ഈ ചിത്രങ്ങളിലെ ഏറ്റവും വലിയ ഹൈലൈറ്റ്. വേദനകൾക്കിടയിലും നിറഞ്ഞ ചിരിയുമായി കേരള സാരിയുടുത്തുള്ള ഈ ചിത്രങ്ങൾ രേണുവിന്റെ അതിജീവനത്തിന്റെ മനോഹര നിമിഷങ്ങളെ അടയാളപ്പെടുത്തുന്നതാണ്.
‘‘പ്രതിസന്ധികളിൽ തളരാതെ, ആത്മവിശ്വാസത്തിന്റെ ചിരിയുമായി മുന്നേറുന്ന രേണു... ഈ ഓണം അതിജീവനത്തിന്റെയും പ്രത്യാശയുടെയും മനോഹരമായ ഓർമ്മപ്പെടുത്തലാണ്...ഹൃദയം നിറഞ്ഞ ഓണാശംസകൾ...’’ എന്ന് കുറിച്ചാണ് ഫോട്ടോഗ്രാഫര്‍ ആതിര ജോയ് രേണുവിന്റെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ഫോട്ടോഗ്രാഫറായ ആതിര ജോയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ആതിര തന്നെയാണ് ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
മാസങ്ങൾക്ക് മുൻപാണ് രേണുവിന് കാൻസറാണെന്ന് സ്ഥിരീകരിക്കുന്നത്. ചികിത്സാപുരോഗതികൾ രേണുതന്നെ വിവരങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ചികിത്സയ്ക്കിടയിലും അഭിമുഖങ്ങളും ഇൻസ്റ്റഗ്രാം റീലുകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് രേണു.

Comments