മക്കായ്: ഓസ്ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ആവേശം ചോരുന്നില്ല. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 64 റണ്ണിന് ഒതുക്കിയപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടി നേരിട്ട ഓസ്ട്രേലിയയും പതറുകയാണ്.
ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഓസീസ് എട്ട് വിക്കറ്റിന് 165 റണ്ണെന്ന നിലയിലാണ്. അവര്‍ക്ക് 101 റണ്ണിന്റെ ലീഡുണ്ട്. അര്‍ധ സെഞ്ചുറിയടിച്ച കാമറൂണ്‍ ഗ്രീനും (81 പന്തില്‍ 51) 10 റണ്ണെടുത്ത നഥാന്‍ ലിയോണുമാണു ക്രീസില്‍. 35 റണ്‍ വഴങ്ങി ആറ് വിക്കറ്റെടുത്ത ഇടംയൈകന് പേസര്‍ ഷോരിഫുള്‍ ഇസ്ലാമാണ് ഓസ്ട്രേലിയയെ തകര്‍ത്തത്. ഓപ്പണര്‍ മാറ്റ് റെന്‍ഷോ (എട്ട്), മാര്‍നസ് ലാബുഷാഗെ (നാല്) എന്നിവര്‍ തുടക്കത്തിലെ പുറത്തായി. റെന്‍ഷോയെ തസ്കിന് അഹമ്മദും ലാബുഷാഗെയെ ഷോരിഫുളും പുറത്താക്കി. ഓപ്പണര്‍ ട്രാവിസ് ഹെഡിനും (27 പന്തില്‍ 22) തിളങ്ങാനായില്ല.
സ്റ്റീവ് സ്മിത്തും (74 പന്തില്‍ 42) ഗ്രീനും ചേര്‍ന്നതോടെയാണ് ഇന്നിങ്സിനു ജീവന് വച്ചത്. നാലാം വിക്കറ്റ് കൂട്ടുകെട്ട് 55 പന്തില്‍ 50 റണ്ണെടുത്തു. 20-ാം ഓവറില്‍ ടീം സ്കോര്‍ നൂറിലെത്തി. 80 പന്തിലാണു ഗ്രീന്‍ 50 റണ്ണെടുത്തത്. വൈകാതെ സ്മിത്തിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ഷോരിഫുള്‍ കൂട്ടുകെട്ട് തകര്‍ത്തു. അലക്സ് ക്യാരിയെ (അഞ്ച്) മെഹ്ദി ഹസന് മിറാസ് ഹസന് മഹ്മൂദിന്റെ കൈയിലെത്തിച്ചു. ബ്യൂ വെബ്സ്റ്റര്‍ (0), നായകന് പാറ്റ് കുമ്മിന്‍സ് (0) എന്നിവരെ ഷോരിഫുള്‍ ഒരേ ഓവറില്‍ പുറത്താക്കി. മിച്ചല്‍ സ്റ്റാര്‍ക്കാണ് (ഒന്ന്) അവസാനം പുറത്തായത്. സ്റ്റാര്‍ക്കിനെ ഷോരിഫുള്‍ ബൗള്‍ഡാക്കി. ടോസ് നേടിയ ഓസീസ് നായകന് പാറ്റ് കുമ്മിന്‍സ് ബംഗ്ലാദേശിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. 10 ഓവറില്‍ 12 റണ്‍ മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് ബംഗ്ലാദേശിനെ തകര്‍ത്തു. വാലറ്റക്കാരന് ഷോരിഫുള്‍ ഇസ്ലാമാണ് (14) ടോപ് സ്കോറര്‍. മെഹ്ദി ഹസന് മിറാസ്(11), ഹസന് മഹ്മൂദ് (10), തായ്ജുള്‍ ഇസ്ലാം (പുറത്താകാതെ 11) എന്നിവരാണു രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഓപ്പണര്‍മാരായ ശദ്മാന്‍ ഇസ്ലാം, തന്സിസ് ഹസന്, നായകന് നജ്മുള്‍ ഹുസൈന് ഷാന്േ്ാ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലിട്ടന്‍ ദാസ് എന്നിവര്‍ പൂജ്യത്തിനു പുറത്തായി. മോമിനുള്‍ ഹഖ് (ഒന്‍പത്), മുഷ്ഫിഖര്‍ റഹിം (അഞ്ച്) എന്നിവരും നിറംമങ്ങി. കുമ്മിന്‍സ് മൂന്ന് വിക്കറ്റും ജോഷ് ഹാസില്‍വുഡ് ഒരു വിക്കറ്റുമെടുത്തു. സ്റ്റാര്‍ക്കും ഷോരിഫുളും ആദ്യ ദിവസം തന്നെ ആറ് വിക്കറ്റ് വീതമെടുത്ത അപൂര്‍വതയുമുണ്ടായി.
നാലാം തവണയാണ് ഒരേ ആദ്യ ദിവസം തന്നെ രണ്ട് ടീമിലെയും ബൗളര്‍മാര്‍ ആറ് വിക്കറ്റ് വീതമെടുക്കുന്നത്. 1902 ലെ മെല്‍ബണ്‍ ടെസ്റ്റില്‍ സിഡ്നി ബാണ്‍സും മോണ്ടി നോബിളും 1907 ലെ ലീഡ്സ് ടെസ്റ്റില്‍ ഔബറി ഫോക്നറും കോളിന് ബ്ലിതും 1951 ലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഫ്രാങ്ക് വോറലും ബില്‍ ജോണ്‍സ്റ്റണും സമാനമായ നേട്ടം കുറിച്ചു. ഇന്നിങ്സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ശദ്മന്‍ ഇസ്ലാമിനെ പുറത്താക്കിയാണു സ്റ്റാര്‍ക്ക് വിക്കറ്റ് വേട്ട തുടങ്ങിയത്. ടെസ്റ്റിലെ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമെന്ന റെക്കോഡ് കുറിക്കാന്‍ സ്റ്റാര്‍ക്കിനായി. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണിനെ (എട്ട്) മറികടന്നാണ് ഓസീസ് താരം ഒന്നാമനായത്.

Comments