
കളമശേരി: സംസ്ഥാന സബ് ജൂനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് രാജഗിരി കാമ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷനും എറണാകുളം ജില്ലാ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന് സ്റ്റാര്‍ട്ടിങ് ഫൈവ് സ്പോര്‍ട്സ് മാനേജ്മെന്റാണ് നേതൃത്വം നല്‍കുക. രാജഗിരി പ്ര?വിന്‍ഷ്യല്‍ ഫാ. പൗലോസ് കിടങ്ങന്‍ സി.എം.ഐ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നടന്ന മത്സരങ്ങളില്‍ എറണാകുളം, ആലപ്പുഴ, കോഴിക്കോട്, കോട്ടയം ടീമുകള്‍ ജയിച്ചു. മത്സര ഫലം (ആണ്‍കുട്ടികള്‍): ആലപ്പുഴ 88 -20 കാസര്‍ഗോഡ്, കോഴിക്കോട് 91-9 എഗൈന്‍സ്റ്റ് മലപ്പുറം, കോട്ടയം 97-22 എഗൈന്‍സ്റ്റ് പത്തനംതിട്ട, എറണാകുളം 77- 33 എഗൈന്‍സ്റ്റ് ഇടുക്കി.







Comments