വാഷിംഗ്ടൺ: ലോകത്തിലെ എണ്ണയുടെയും എൽഎൻജി കയറ്റുമതിയുടെയും അഞ്ചിലൊന്ന് ഭാഗവും കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്ക് പുതിയ യുഎസ് പ്രദേശമാണെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ് വീണ്ടും ഭൂപടം പങ്കുവച്ചു. ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച ഭൂപടത്തിൽ ഹോർമുസ് കടലിടുക്ക് പ്രത്യേകം അടയാളപ്പെടുത്തിയാണ് പുതിയ യുഎസ് പ്രദേശമാണെന്ന് പറയുന്നത്.
ആഗസ്റ്റ് 18-നും ട്രംപ് ഇതേ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ് 15-നാണ് കടലിടുക്കിന്റെ ഭാഗം യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ആദ്യമായി സൂചിപ്പിച്ചത്. എന്നാൽ ഇതിനെതിരെ ഇറാൻ രംഗത്തുവന്നിരുന്നു. ട്രംപിന്റെ ഈ ധാരണകൾ ഒന്നുകിൽ സാഹചര്യങ്ങൾ തെളിയിക്കുമെന്നോ അല്ലെങ്കിൽ തങ്ങൾ തിരുത്തിക്കുമെന്നുമായിരുന്നു ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരിബാബാദി പ്രതികരിച്ചത്.
"വളരെ മോശമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഇറാനെ നമ്മൾ പരാജയപ്പെടുത്തിക്കഴിഞ്ഞാൽ - അധികം വൈകാതെ ഞാൻ ഹോർമുസ് കടലിടുക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഒരു പ്രദേശമായി പ്രഖ്യാപിക്കും," ന്യൂയോർക്കിൽ നടന്ന ഒരു റാലിക്കിടെ അദ്ദേഹം പറഞ്ഞു. "ഇത് സത്യമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ ഏറ്റെടുത്തിരിക്കുകയാണ്. ഈ ജലപാത ഉപയോഗിക്കുന്നതിന് മുമ്പ് കപ്പലുകൾ അനുമതി നേടുകയും യാത്രാ ഫീസ് നൽകുകയും ചെയ്യണമെന്ന് ഇറാൻ നിർബന്ധമാക്കിയിട്ടുണ്ട്. ഈയവസരത്തിലും, കടലിടുക്കിന്റെമേൽ യുഎസിന് "പൂർണ്ണ നിയന്ത്രണമുണ്ടെന്നാണ്" ട്രംപ് അവകാശപ്പെടുന്നത്.
അമേരിക്ക തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുകയും "പെരുമാറ്റം ശരിയാക്കുകയും" ചെയ്യുന്നത് വരെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്നും തുറക്കില്ലെന്നും ഇറാൻ ശനിയാഴ്ച വ്യക്തമാക്കിരുന്നു. "അമേരിക്കൻ അവകാശവാദങ്ങൾക്കിടയിലും ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണ്. അമേരിക്ക അതിന്റെ പെരുമാറ്റം ശരിയാക്കുന്നത് വരെ അത് തുറക്കില്ല," ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ മൊഹ്സെൻ റെസായി സ്റ്റേറ്റ് ടെലിവിഷനിൽ പറഞ്ഞു.

Comments