പാലക്കാട്: വാളയാർ ചെക്ക്പോസ്റ്റിൽ ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിലായി. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് വന്ന മാരുതി എന്ന എയർബസ്സിലായിരുന്നു ഇയാൾ യാത്രചെയ്തിരുന്നത്.
എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ബോഡി ബിൽഡേഴ്സ് ഉപയോഗിക്കുന്ന സപ്ലിമെന്റായ ക്രിയാറ്റിന്റെ ടിന്നിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള മെത്താംഫെറ്റാമിൻ കണ്ടെത്തുകയായിരുന്നു. 142 ഗ്രാം മെത്താം ഫിറ്റാമിനും ഒരു ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
പൊടി രൂപത്തിലുള്ളതും വളരെ വേഗത്തിൽ കടുത്ത അഡിക്ഷൻ ഉണ്ടാക്കുന്നതുമായ ഒരു മാരക മയക്കുമരുന്നാണ് മെത്താംഫെറ്റാമിൻ . ഇത് പൊതുവേ 'മെത്ത്', 'ക്രിസ്റ്റൽ മെത്ത്', 'ഐസ്', 'ഗ്ലാസ്' എന്നീ പേരുകളിലും അറിയപ്പെടുന്നു. ശാരീരികവും മാനസികവുമായ തകർച്ചയാണ് ഇതിന്റെ ഉപയോഗം മൂലം ഉണ്ടാകുന്നത്.

Comments