കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസിയെയും ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. സ്പോൺസർ ആന്റോ അഗസ്റ്റിന്റെയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയ വൻതുകയുടെ ഉറവിടത്തിലാണ് ഇപ്പോൾ അന്വേഷണം കേന്ദ്രീകരിക്കുന്നത്. രണ്ട് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി 200 കോടി രൂപ അക്കൗണ്ടുകളിലേക്ക് എത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ജിഎസ്ടി വകുപ്പ് സ്പോൺസർക്ക് ഉടൻ നോട്ടീസ് നൽകും.
മെസിയെ കേരളത്തിലെത്തിക്കുന്നതിനായി 126 കോടി രൂപ അടച്ച സമയത്താണ് പുറത്തുനിന്നുള്ള രണ്ട് അക്കൗണ്ടുകളിൽനിന്നായി വൻതുക എത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പണം അക്കൗണ്ടിലെത്തിയതിന് പിന്നാലെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ തുക വായ്പയായി ലഭിച്ചതാണെന്നാണ് സ്പോൺസറുടെ വിശദീകരണം. എന്നാൽ വായ്പയുമായി ബന്ധപ്പെട്ട് ഇത് സാധൂകരിക്കുന്ന രേഖകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഇതോടെയാണ് ഇടപാടുകളെക്കുറിച്ചുള്ള സംശയം കൂടുതൽ ശക്തമായത്.
അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർന്നപ്പോൾ മത്സരവും സ്റ്റേഡിയം വികസനവുമെല്ലാം സ്വന്തം പണം ഉപയോഗിച്ചാണ് നടത്തുന്നതെന്നായിരുന്നു സ്പോൺസറുടെ അവകാശവാദം. എന്നാൽ അക്കൗണ്ടുകളിലേക്കെത്തിയ 200 കോടി രൂപ സംബന്ധിച്ച കണ്ടെത്തൽ ഈ വാദത്തിന് വിരുദ്ധമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ്.

Comments