കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ നടപടി കർശനമാക്കാൻ നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനം കണ്ടെത്തിയാൽ 5000 രൂപ പിഴ ഈടാക്കണം. ഒരു വാഹനത്തിൽ ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴ ചുമത്തണമെന്നും കോടതി നിർദേശിച്ചു. ട്രാൻസ്പോർട്ട് കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിർണായക നിർദേശം.
വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെയും നടപടി ശക്തമാക്കണം. അതിതീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകളും കളർ ലൈറ്റുകളും അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. ഇത്തരം ലൈറ്റുകൾ കാൽനടയാത്രക്കാരെയും മറ്റ് വാഹനങ്ങളെയും അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്നാണ് കോടതിയുടെ വിലയിരുത്തൽ. അമിത ശബ്ദവും തീയും ഉണ്ടാക്കുന്ന തരത്തിലുള്ള പുകക്കുഴലുകളും അപകടസാധ്യത സൃഷ്ടിക്കുന്നതിനാൽ കർശനമായി നിയന്ത്രിക്കണം. അടൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ പിഴ ചുമത്തിയ ജീപ്പിന്റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിർദേശം.

Comments