തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ഓണാഘോഷത്തിനിടെ ജയിൽ ഉദ്യോഗസ്ഥർ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ രാത്രിയാണ് ഡിജെ പാർട്ടിക്കിടെ ഉദ്യോഗസ്ഥർ തമ്മിൽ കൈയാങ്കളിയുണ്ടായത്.
ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. ഇതിനിടെ സ്ഥലമാറ്റവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാവുകയും ഉദ്യോഗസ്ഥർ തമ്മിൽ കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.
സംഭവത്തിനിടെ ശ്രീജിത്ത് എന്ന ഉദ്യോഗസ്ഥന്റെ കണ്ണിന് പരിക്കേറ്റു. തുടർന്ന് ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം, സംഭവത്തിൽ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു.

Comments