ഛത്തീസ്ഗഢ്: ഇന്ദിരാഗാന്ധി അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രൊഫസറടക്കം ഏഴ് പേർ അറസ്റ്റിൽ. ദുർഗിലെ ഭാരതി അഗ്രികൾച്ചർ കോളേജിലെ പ്രൊഫസർ യോഗേഷ് സോങ്കേസരിയയും ആറ് വിദ്യാർഥികളുമാണ് അറസ്റ്റിലായത്.
2,500 രൂപ വിലയുള്ള എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ചാണ് പ്രൊഫസർ ചോദ്യപേപ്പർ ചോർത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സീൽ ചെയ്ത കവറിൽ സൂചി ഉപയോഗിച്ച് ചെറിയ ദ്വാരമുണ്ടാക്കിയ ശേഷം അതിലൂടെ ക്യാമറ കടത്തി ചോദ്യപേപ്പറിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ക്യാമറയ്ക്ക് അവസാന പേജുകളിലേക്ക് എത്താൻ കഴിയാത്തതിനാൽ 18 ചോദ്യങ്ങൾ മാത്രമാണ് റെക്കോർഡ് ചെയ്യാനായത്.
വീഡിയോയിൽനിന്ന് ചോദ്യങ്ങൾ എഴുതി തയ്യാറാക്കിയ ശേഷം പ്രൊഫസർ അത് വിദ്യാർഥികൾക്ക് വിൽക്കുകയായിരുന്നു. ഓഗസ്റ്റ് 6, 7 തീയതികളിൽ നടന്ന എ.ടി.കെ.ടി (ബാക്ക്ലോഗ്) പരീക്ഷയുടെ ചോദ്യപേപ്പർ 10,000 രൂപയ്ക്ക് അജയ് എന്ന വിദ്യാർഥിക്ക് വിറ്റതായാണ് വിവരം. ബാക്ക്ലോഗ് പരീക്ഷയായതിനാൽ സംഭവം പുറത്തറിയാതിരുന്നതോടെ വീണ്ടും ചോദ്യപേപ്പർ ചോർത്താൻ പ്രൊഫസർ ശ്രമിക്കുകയായിരുന്നു.
ഓഗസ്റ്റ് 20ന് നടക്കാനിരുന്ന എന്റമോളജി പരീക്ഷയുടെ ചോദ്യപേപ്പർ ഓഗസ്റ്റ് 19ന് ചോർത്തി അജയ്ക്ക് 11,000 രൂപയ്ക്ക് നൽകി. അജയ് ഇത് സഹപാഠിയായ ത്രിദേവ് പട്ടേലിന് അതേ തുകയ്ക്ക് മറിച്ചുവിറ്റു. തുടർന്ന് ത്രിദേവ്, നിതിൻ പാണ്ഡെ, അനുജ് മിഞ്ച്, ആദിത്യ സാഹു എന്നിവർക്ക് 2,000 രൂപ വീതം നൽകി ചോദ്യങ്ങൾ കൈമാറി. പിന്നീട് വാട്സാപ്പ് വഴി ചോദ്യപേപ്പർ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
സംഭവത്തിൽ കോളേജ് മാനേജ്മെന്റ് പ്രിൻസിപ്പൽ ഡോ. എ.കെ. ദുബെയെയും പ്രൊഫസർ യോഗേഷിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Comments