തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് മർദിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. മുഹമ്മദ് ഹാജ (20), ആസിഫ് (19), അഫ്സൽ (19) എന്നിവരെയാണ് പൊലീസ് കാട്ടാക്കടയിൽ നിന്ന് പിടികൂടിയത്.
ഈ മാസം 10ന് വിളപ്പിൽശാല പുറ്റുമ്മേൽകോണം ജംഗ്ഷനിലാണ് സംഭവം. കാട്ടാക്കടയിൽ നിന്ന് വിളപ്പിൽശാലയിലേക്ക് കാറിൽ പോകുകയായിരുന്ന നൂർമുഹമ്മദിനെ (56) രണ്ട് ബൈക്കുകളിലായി പിന്തുടർന്നെത്തിയ അഞ്ചംഗ സംഘം കാർ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.
മലപ്പനംകോട് മാന്തോപ്പ് തമ്പുരാൻ കാവിന് സമീപം മദ്യലഹരിയിലായിരുന്ന പ്രതികൾ യാതൊരു പ്രകോപനവുമില്ലാതെ നൂർമുഹമ്മദിന്റെ കാറിനെ പിന്തുടരുകയായിരുന്നു. പുറ്റുമ്മേൽകോണത്തെ കൊടുംവളവിൽ ബൈക്കുകൾ കാറിനെ മറികടന്ന് തടഞ്ഞുനിർത്തി. തുടർന്ന് കാറിന്റെ ഡോർ തുറന്ന് നൂർമുഹമ്മദിനെ വലിച്ചിറക്കി ക്രൂരമായി മർദിച്ച ശേഷം പ്രതികൾ ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളിൽ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയും അഞ്ചാം പ്രതിയും ഒളിവിലാണ്. ഇവർക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

Comments