ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 2025-26 സാമ്പത്തിക വർഷത്തിൽ 92.35 കോടി രൂപ ചെലവഴിച്ചതായി റിപ്പോർട്ട്. 2014-15 മുതൽ 2025-26 വരെയുള്ള കാലയളവിൽ ആകെ 547.68 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിൽ വാർത്താ ഏജൻസിയായ പിടിഐയാണ് കണക്കുകൾ പുറത്തുവിട്ടത്. ഡൽഹിയിലെ ലൂട്ട്യൻസ് ബംഗ്ലാവ് മേഖലയിലുള്ള കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളിലാണ് പ്രധാനമായും അറ്റകുറ്റപ്പണികൾ നടത്തിയത്. സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് (സിപിഡബ്ല്യുഡി) മുഖേനയാണ് ഇതിനുള്ള ചെലവ് വഹിച്ചത്.
2014ന് ശേഷമുള്ള കാലയളവിൽ ഒരു വർഷം ചെലവഴിച്ച ഏറ്റവും ഉയർന്ന തുകയാണിത്. പണപ്പെരുപ്പവും പഴയ കെട്ടിടങ്ങളുടെ പരിപാലനച്ചെലവ് വർധിച്ചതുമാണ് ചെലവ് ഉയരാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
മിക്ക മന്ത്രിമാരുടെയും വസതികൾക്കും 80 മുതൽ 100 വർഷം വരെ പഴക്കമുണ്ട്. കെട്ടിടങ്ങളിലെ ചോർച്ച, ചിതൽശല്യം, വൈദ്യുത സംവിധാനങ്ങളിലെ തകരാറുകൾ, പ്ലംബിങ് പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിനും നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമാണ് പ്രധാനമായും തുക ചെലവഴിച്ചതെന്നും അധികൃതർ അറിയിച്ചു.

Comments