
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മികച്ച തുടക്കം. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 300 റണ്ണെന്ന നിലയിലാണ്്.
ഏഴ് റണ്ണെടുത്ത ധ്രുവ് ജൂറലും നാല് റണ്ണെടുത്ത കന്നിക്കാരന് സാംരാശ് ജെയ്നുമാണു ക്രീസില്‍. സിംഹളീസ് സ്പോര്‍ട്സ് ക്ലബ് ഗ്രൗണ്ടില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന് ശുഭ്മന്‍ ഗില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. തുടരെ രണ്ടാം സെഞ്ചുറിയടിച്ച ദേവദത്ത് പടിക്കലും (193 പന്തില്‍ 117) അര്‍ധ സെഞ്ചുറിയടിച്ച നായകന് ശുഭ്മന്‍ ഗില്ലും (108 പന്തില്‍ 50) ഇന്നിങ്സിന്റെ അടിത്തറയായി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് 15 പന്തില്‍ മൂന്ന് റണ്ണെടുത്തു നില്‍ക്കേ പരുക്കേറ്റു മടങ്ങിയത് ഇന്ത്യക്ക് ആശങ്കയാണ്.
ലാഹിരു കുമാരയുടെ മണിക്കൂറില്‍ 133 കിലോ മീറ്റര്‍ വേഗത്തിലുള്ള പന്ത് സിക്സറടിക്കാനുള്ള താരത്തിന്റെ ഇടംകൈത്തണ്ടയില്‍ തട്ടടിെ. പുറമേ പരുക്കില്ലെങ്കിലും മുന്‍കരുതലായാണു മടങ്ങിയത്. ഋഷഭ് പന്തിനു കുഴപ്പമില്ലെന്നും ബാറ്റ് ചെയ്യാനിറങ്ങുമെന്നും ബാറ്റിങ് കോച്ച് സിതാന്‍ശു കോടക് പറഞ്ഞു.
പടിക്കല്‍ ഗില്ലുമായി ചേര്‍ന്ന് 120 റണ്ണിന്റെയും രവീന്ദ്ര ജഡേജയുമായി (83 പന്തില്‍ 43) ചേര്‍ന്ന് 74 റണ്ണിന്റെയും കൂട്ടുകെട്ടുണ്ടാക്കി. 46 റണ്‍ വഴങ്ങി മുന്ന് വിക്കറ്റെടുത്ത അസിത ഫെര്ണാണ്ടോയാണു ലങ്കന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്്. യശസ്വി ജയ്സ്വാളും (53 പന്തില്‍ 45) ലോകേഷ് രാഹുലും (33 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 18) ചേര്‍ന്നാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്്. രാഹുലിനെ അസിത ഫെര്‍ണാണ്ടോ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്വെലയുടെ കൈയിലെത്തിച്ചു.
ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്ത ജയ്സ്വാളിനെയും അസിത ഫെര്‍ണാണ്ടോ പുറത്താക്കി. പിന്നാലെ ജയ്സ്വാളും അസിതയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. അമ്പയര്‍മാരും മറ്റു താരങ്ങളും ഇടപെട്ടാണു രംഗം ശാന്തമാക്കിയത്്. പടിക്കലും ഗില്ലും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 96 പന്തില്‍ 50 റണ്ണെടുത്തു. പടിക്കല്‍ 90 പന്തിലും ഗില്‍ 99 പന്തിലും അര്‍ധ സെഞ്ചുറിയടിച്ചു. 50 കടന്ന് വൈകാതെ ഗില്‍ പുറത്തായി. അസിത ഫെര്‍ണാണ്ടോയുടെ പുറത്തേക്കു പോയ പന്തിനു ബാറ്റ് വച്ച ഗില്ലിനെ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്വെല അനായാസം കൈയിലൊതുക്കി. ഇന്ത്യക്കായി 33 വയസുകാരന് സാരാംശ് ജെയ്ന്‍ അരങ്ങേറി. സ്പിന്നറായ സാരാംശിനെ കുല്‍ദീപ് യാദവിന് പകരമാണ് ഉള്‍പ്പെടുത്തിയത്.
ശ്രീലങ്കയ്ക്കായി കാമില്‍ മിഷാരയും അരങ്ങേറി. പാസിന്ദു സൂര്യബണ്ഡാരയും ഇടം നേടി. ഗാലെയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യയാണു ജയിച്ചത്. ഗാളിലെ ജയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ സാധ്യതകള്‍ വളര്‍ത്തി.
ബംഗ്ലാദേശ് ഓസ്ട്രേലിയയ്ക്കെതിരേ രണ്ടാം ടെസ്റ്റില്‍ തോല്‍ക്കുകയും ചെയ്തോടെ ഇന്ത്യ ആദ്യ മൂന്നിലേക്കെത്തും. പരമ്പര നേട്ടം ഇന്ത്യക്ക് പോയിന്റില്‍ 57.58 ശതമാനത്തിന്റെ വര്‍ധനയുണ്ടാക്കും.







Comments