
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിലെ ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നാല് വിക്കറ്റിനു തോല്‍പ്പിച്ച് തൃശൂര്‍ ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ ആറ് വിക്കറ്റിന് 172 റണ്‍സെടുത്തു. മഴ കളി തടസപ്പെടുത്തിയതോടെ തൃശൂരിന്റെ ലക്ഷ്യം ഒന്‍പത് ഓവറില്‍ 83 റണ്‍ എന്നാക്കി. അവസാന ഓവറിലാണു ടൈറ്റന്‍സ് ജയിച്ചത്. തോല്‍വിയുടെ വക്കില്‍നിന്നാണു ടൈറ്റന്‍സ് ജയം സ്വന്തമാക്കിയത്. എം.എസ്. അഖില്‍ (ഏഴ് പന്തില്‍ 16), മുഹമ്മദ് ഇനാന് (ഏഴ് പന്തില്‍ 18) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്. ഓപ്പണര്‍ കെ.ആര്. രോഹിതിന്റെ ഇന്നിങ്സും (18 പന്തില്‍ ഒരു സിക്സറും ആറ് ഫോറുടമക്കം 35) തൃശുരിനു തുണയായി.
അഹമ്മദ് ഇമ്രാന് (ഏഴ്), ഷോണ്‍ റോജര്‍ (ഒന്ന്), സഞ്ജീവ് സതീശന് (നാല്), എ.കെ. അര്ജുന് (0), നിഖില്‍ തോട്ടത്ത് (0) എന്നിവര്‍ പുറത്തായതു ടൈറ്റന്‍സിനെ തോല്‍വിയുടെ വക്കിലാക്കി. പുതിയ ഓപ്പണിങ് കൂട്ടുകെട്ടുമായിട്ടായിരുന്നു കൊച്ചി കളിക്കാനിറങ്ങിയത്. വിനൂപ് മനോഹരനൊപ്പം (24 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 33) ഇന്നിങ്സ് തുറന്ന ജോബിന് ജോബി (18 പന്തില്‍ രണ്ട് സിക്സറും നാല് ഫോറുമടക്കം 33) ടീമിന് തകര്‍പ്പന്‍ തുടക്കം നല്കി. ആനന്ദ് ജോസഫിനെ ആദ്യ ഓവറില്‍ രണ്ട് തവണ അതിര്‍ത്തി കടത്തിയ ജോബിന്, ആസിഫ് സലാം എറിഞ്ഞ രണ്ടാം ഓവറില്‍ തുടരെ ഒരു സിക്സറും രണ്ട് ഫോറുമടിച്ചു. വിനൂപ് മനോഹരനും തകര്‍ത്തടിച്ചതോടെ 4.3 ഓവറില്‍ കൊച്ചിയുടെ സ്കോര്‍ 50 ലെത്തി. ജോബിന് ആനന്ദ് ജോസഫിന്റെ പന്തില്‍ അഹ്മദ് ഇമ്രാന് പിടിച്ചാണു ത്താണ് പുറത്തായത്. മുഹമ്മദ് ഷാനു (അഞ്ച് പന്തില്‍ എട്ട്) ഫോറടിച്ചാണു തുടങ്ങിയതെങ്കിലും വൈകാതെ പുറത്തായി.
വിനൂപ് മനോഹരനെ എം.എസ്. അഖില്ക്ല ീന് ബൗള്‍ഡാക്കി. അതോടെ കൊച്ചിയുടെ റണ്ണൊഴുക്ക്നിന്നു. പി.കെ. മിഥുന് 11 റണ്ണും ആദി അഭിലാഷ് 14 റണ്ണും ഉം കാര്‍ത്തിക് ബി. നായര്‍ ആറ് റണ്ണുമായും പുറത്തായി.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സച്ചിന് സുരേഷും (23 പന്തില്‍ ഒരു സിക്സറടക്കം 23) ആല്‍ഫി ഫ്രാന്‍സിസ് ജോണും (14 പന്തില്‍ രണ്ട് സിക്സറും രണ്ട് ഫോറുടമക്കം 27) ചേര്‍ന്നു നേടിയ 50 റണ്ണാണു കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്. തൃശൂരിനായി എം.എസ്. അഖിലും ബിജു നാരായണനും രണ്ട് വിക്കറ്റ് വീതമെടുത്തു. തൃശൂരിന് കൗമാരതാരം കെ.ആര്. രോഹിത് തകര്‍പ്പന്‍ ഷോട്ടുകളുമായി മികച്ച തുടക്കം നല്കി. ടീം 5.2 ഓവറില്‍ രണ്ടിന് 48 റണ്‍ എന്നു നില്‍ക്കേ മഴ മൂലം കളി തടസപ്പെട്ടു. വിജയലക്ഷ്യം പുനര്‍ നിശ്ചയിച്ചതോടെ തൃശൂരിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 22 പന്തില്‍ 35 റണ്‍. കളി പുനരാരംഭിച്ച് ആദ്യ രണ്ട് പന്തുകളില്‍ തന്നെ രോഹിതും (35) എ.കെ. അര്‍ജുനും (0) മടങ്ങി. അടുത്ത ഓവറില്‍ സഞ്ജീവ് സതീശനും (നാല്) നിഖില്‍ തോട്ടത്തും (0) മടങ്ങിയതോടെ ടൈറ്റന്‍സ് ആറിന് 56 റണ്‍ എന്ന നിലയിലായി. നാല് വിക്കറ്റുകള്‍ ശേഷിക്കെ ജയിക്കാന്‍ വേണ്ടത് 14 പന്തില്‍ 27 റണ്‍. ക്രീസിലെത്തിയ ഇനാന്റെ തകര്‍പ്പന്‍ പ്രകടനമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ബേസില്‍ തമ്പി എറിഞ്ഞ എട്ടാം ഓവറില്‍ തുടരെ രണ്ട് സിക്സറും ഒരു ഫോറുമടിച്ചാണ് ഇനാന് കളി തൃശൂരിന് അനുകൂലമാക്കിയത്. നാല് പന്തുകള്‍ ബാക്കി നില്‍ക്കേ ടൈറ്റന്‍സ് ലക്ഷ്യത്തിലെത്തി.







Comments