
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മുന്‍ ചാമ്പ്യന്‍ മാഞ്ച്സ്റ്റര്‍ സിറ്റിയുടെ നോര്വേക്കാരന് സ്ട്രൈക്കര്‍ ഏര്‍ലിങ് ഹാളണ്ടിന്റെ പുതിയ ''ലുക്ക്'' ചര്‍ച്ചാ വിഷയമായി. നീണ്ട തലമുടി മുറിച്ച ഹാളണ്ടിനെയാണ് സീസണിലെ ആദ്യ മത്സരത്തില്‍ കാണാനായത്്. ഫിഫ ലോകകപ്പില്‍ ഹാളണ്ടിന്റെ മുടിക്കും ഒട്ടേറെ ആരാധകരുണ്ടായി. 'ഷോര്‍ട്ട് ഹെയര്‍, ഡോണ്ട് കെയര്‍' എന്നു മുടിമുറിച്ച ചിത്രങ്ങള്‍ പങ്കുവച്ച് ഹാളണ്ട് കുറിച്ചു.
എ.എഫ്.സി. ബോണ്‍മൗത്തിനെതിരായ മത്സരത്തിനു മുമ്പാണു ഹാളണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്്. കഴിഞ്ഞ സീസണില്‍ 27 ഗോളുകളുമായി ടോപ് സ്കോററായിരുന്നു ഹാളണ്ട്. ആഴ്സണലിനെതിരേ നടന്ന എഫ്.എ. കമ്യൂണിറ്റി ഷീല്‍ഡ് ഫൈനലിലും ഹാളണ്ട് നീളന്‍ മുടിയുമായാണു കളിച്ചത്. ആഴ്സണല്‍ 3-0 ത്തിനു ജയിച്ചു കിരീടം നേടി. പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ മത്സരത്തില്‍ സിറ്റി 2-1 നു ജയിച്ചു. സ്വന്തം തട്ടകമായ എതിഹാദ് സ്റ്റേഡിയത്തില്‍ 83 മിനിറ്റ് വരെ പിന്നിലായിരുന്നു സിറ്റി. 26-ാം മിനിറ്റില്‍ മാര്‍ക്കസ് ടാവെര്നിയറിന്റെ ഗോളില്‍ ബേണ്‍ മൗത്ത് മുന്നിലെത്തി.
84-ാം മിനിറ്റില്‍ ഐവറി കോസ്റ്റിന്റെ മാര്‍ക്ക് ഗ്യൂയിയാണ് അവര്‍ക്ക് സമനില നേടിക്കൊടുത്തു. റയാന് ചെര്‍ക്കി നല്കിയ ക്രോസ് ബോക്സിന്റെ മധ്യത്തില്‍നിന്നു ഗ്യൂയി ഹെഡറിലൂടെ ഗോളാക്കി. മത്സരം സമനിലയാകുമെന്നു കരുതിയെങ്കിലും ഇഞ്ചുറി ടൈമില്‍ ക്ര?യേഷ്യന്‍ താരം ജോസ്ക്കൊ ഗ്വാഡിയോള്‍ സിറ്റിക്കു ജയം സമ്മാനിച്ചു. പുതിയ കോച്ച് എന്‍സോ മരാസ്ക്കയ്ക്ക് കീഴിലുള്ള സിറ്റിയുടെ ആദ്യ മത്സരമായിരുന്നത്.







Comments