പോക്കിരി രാജ'യ്ക്കു ശേഷം സംവിധായകൻ വൈശാഖും പൃഥ്വിരാജ് സുകുമാരനും ഒന്നിച്ച പുതിയ ബിഗ് ബഡ്ജറ്റ് ചിത്രം 'ഖലീഫ' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സ്വർണ്ണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കൻവാസിൽ ഒരുങ്ങിയ ഈ ആക്ഷൻ എന്റർടൈനറിൽ ബോളിവുഡ് താരം നീൽ നിതിൻ മുകേഷാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഓണാഘോഷ വേളയിലെ സൗഹൃദ നിമിഷങ്ങളാണ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
ഖലീഫ ടീമിനൊപ്പം ഓണസദ്യ ആസ്വദിക്കുന്നതും പരസ്പരം സ്നേഹം പങ്കുവെക്കുന്നതുമായ ഒരു വീഡിയോ നീൽ നിതിൻ മുകേഷ് ഇൻസ്റ്റാഗ്രാമിലൂടെയാണ് പുറത്തുവിട്ടത്. ചിത്രത്തിലെ നായികമാരായ കൈയര വാസുദേവൻ, മാളവിക ശർമ്മ, ഒപ്പം പൃഥ്വിരാജ് എന്നിവരെയും വീഡിയോയിൽ കാണാം. പൃഥ്വിരാജിനൊപ്പം സന്തോഷത്തോടെ ചിരിച്ചും സംസാരിച്ചും ഇരിക്കുന്ന നീലിന്റെ ദൃശ്യങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തിക്കഴിഞ്ഞു.
വീഡിയോയ്ക്കൊപ്പം വളരെ രസകരമായൊരു കുറിപ്പും നീൽ പങ്കുവെച്ചിട്ടുണ്ട്. ’അമിറും ഹാരിസും ഒരു സമാന്തര ലോകത്ത്. സെറ്റിലെ ചില ഇടികളും വേദനകളും ചതവുകളും ഒരുപോലെ അർഹതയുള്ളതാണ്, ആ അവസാന ഫലം പുഞ്ചിരികളും ആലിംഗനങ്ങളും ഓർമ്മകളാകുമ്പോൾ ...,ഈ അഭിമുഖത്തിനിടയിലെ ഭക്ഷണം ശരിക്കും അടിപൊളിയായിരുന്നു.. ഉഫ് ’ എന്നായിരുന്നു നീല്‍ കുറിച്ചത്.

അത്ര പരിചിതമല്ലാത്ത മലയാള ഭാഷയിൽ അഭിനയിക്കുമ്പോൾ പൃഥ്വിരാജ് തനിക്ക് നൽകിയ പിന്തുണയെക്കുറിച്ചും നീൽ തുറന്നുപറഞ്ഞിരുന്നു. "സെറ്റിലെ നിരന്തരമായ പിന്തുണയ്ക്കും വഴികാട്ടിയായതിനും പ്രിയപ്പെട്ട സഹോദരൻ പൃഥ്വിരാജിന് പ്രത്യേക നന്ദി. ഹാരിസ് ബഷീർ ആകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്," എന്നും താരം കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജിനും നീലിനും ഒപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും ഖലീഫയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.

Comments