ഇന്ത്യയില്‍ ജനിച്ചു ജീവിച്ച ഏതൊരാള്‍ക്കും മറ്റൊരു നാടുമായി പൊരുത്തപ്പെട്ടു പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. വിദേശത്ത് വലിയ സുഖസൗകര്യങ്ങള്‍ ലഭിച്ചാലും സ്വന്തം നാട്ടില്‍ കിട്ടുന്ന പരിഗണനയും സ്നേഹവും കരുതലും ഒന്നും അവിടെ നിന്ന് കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. വിദേശത്തേക്ക് പറിച്ചു നട്ടപ്പെട്ട പലരും ഇക്കാര്യങ്ങള്‍ തുറന്നു പറയാറുണ്ട്.
ഇപ്പോഴിതാ ന്യൂസിലാൻഡിലെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് ഇന്ത്യക്കാരിയായ യുവതി പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. പത്ത് ദിവസമായി വിട്ടുമാറാത്ത ചുമയുള്ള തന്റെ കുട്ടിക്ക് ഡോക്ടറെ കാണിക്കാൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചാണ് അകൃതി ജെയ്സ്വാള്‍ ശ്രീവാസ്തവ എന്ന യുവതി സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. ഇന്ത്യയില്‍ വേഗത്തില്‍ കിട്ടുന്ന ചികിത്സാ സൗകര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യൂസിലാൻഡിലെ സ്ഥിതി ഏറെ ബുദ്ധിമുട്ടാണെന്നാണ് അകൃതി പറയുന്നത്.
‘‘ഡോക്ടറെ കാണാൻ ഒരാഴ്ചത്തെ കാത്തിരിപ്പാണ് വേണ്ടിവന്നത്. വ്യാഴാഴ്ച വിളിച്ചപ്പോള്‍ അടുത്ത ബുധനാഴ്ചത്തേക്ക് മാത്രമാണ് ലോക്കല്‍ മെഡിക്കല്‍ സെന്ററില്‍ അപ്പോയിന്റ്മെന്റ് ലഭിച്ചത്. അപ്പോയിന്റ്മെന്റ് ലഭിക്കാത്തതിനാല്‍ വാക്ക്-ഇൻ ക്ലിനിക്കില്‍ എത്തിയെങ്കിലും, അവിടെയും അത്രയധികം തിരക്കായിരുന്നു. ആളുകളെ നോക്കാൻ പറ്റില്ലെന്നും പരിധി കഴിഞ്ഞുവെന്നും എഴുതിയ ബോർഡും അവിടെയുണ്ടായിരുന്നു.
കുട്ടികളുമായി ന്യൂസിലാൻഡിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ വരുന്നവർ ആവശ്യമായ മരുന്നുകള്‍ കയ്യില്‍ കരുതണം. മുതിർന്നവർക്ക് ഏതുവിധേനയും പിടിച്ചുനില്ക്കാൻ കഴിയുമെങ്കിലും കുട്ടികളുടെ കാര്യത്തില്‍ പെട്ടെന്ന് ചികിത്സ ആവശ്യമായി വരാറുണ്ട്. ഇന്ത്യയിലാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ആശുപത്രിയിലോ ക്ലിനിക്കിലോ പോയി ഉടൻതന്നെ ഡോക്ടറെ കാണാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സാധിക്കും, ചികിത്സയുടെ കാര്യത്തില്‍ ഇന്ത്യയാണ് ഏറ്റവും മികച്ചത്...’ അകൃതി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍ പറയുന്നു. യുവതിയുടെ ഈ വീഡിയോ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഇന്ത്യയുടെ നന്മകളാണ് പലരും കമന്റുകളിലൂടെ കുറിക്കുന്നത്. നിരവധി പ്രവാസികള്‍ അവരുടെ അനുഭവങ്ങള്‍ കമന്റുകളില്‍ പങ്കിടുന്നുണ്ട്. ലണ്ടൻ ഉള്‍പ്പടെയുള്ള മറ്റ് വിദേശ രാജ്യങ്ങളിലും സമാനമായ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് പലരും കുറിച്ചത്. ഇന്ത്യയില്‍ എവിടെയും എപ്പോഴും പെട്ടെന്ന് ചികിത്സ ലഭ്യമാകുമെന്നും പലരും കുറിക്കുന്നുണ്ട്.

Comments