വാഷിംഗ്ടൺ: ഇറാനെ ആഗോളതലത്തിൽ പൂർണമായി ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കടുത്ത സാമ്പത്തിക നടപടികളുമായി യുഎസ്. ഇറാനുമായി വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ തുടരുന്ന രാജ്യങ്ങളെയും സംഘടനകളെയും ലക്ഷ്യമിട്ട് ഉപരോധം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. പുതിയ നീക്കത്തെ ‘സാമ്പത്തിക ഡി-ഡേ’ എന്നാണ് യുഎസ് വിശേഷിപ്പിക്കുന്നത്. ഇറാന്റെ സാമ്പത്തിക സ്രോതസുകൾ പൂർണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് വ്യക്തമാക്കി.
ഇറാനുമായുള്ള സാമ്പത്തിക ഇടപാടുകൾ അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾക്ക് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും നിർദേശം പാലിച്ചില്ലെങ്കിൽ ആഗോള ഡോളർ വിനിമയ സംവിധാനത്തിൽനിന്ന് പുറത്താക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകി. ഇറാൻ ഭരണകൂടത്തിന് ലഭിക്കുന്ന സാമ്പത്തിക പിന്തുണ തടയുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ബെസെന്റ് യുഎസ് നിലപാട് വ്യക്തമാക്കിയത്.
അതേസമയം, യുഎസിന്റെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തി. ഉപരോധം തുടർന്നാൽ ഗൾഫ് മേഖലയിൽനിന്ന് ഒരു തുള്ളി എണ്ണ പോലും യുഎസിലേക്ക് കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി മേധാവി മൊഹാസെൻ റസായി എക്സിലൂടെ വ്യക്തമാക്കി. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
ഇറാനെതിരായ സാമ്പത്തിക സമ്മർദം കൂടുതൽ ശക്തമാക്കാനുള്ള യുഎസ് നീക്കം ഗൾഫ് മേഖലയിലും ആഗോള സാമ്പത്തിക രംഗത്തും വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയ്ക്കിടെയാണ് ഇരുരാജ്യങ്ങളുടെയും കടുത്ത നിലപാട്. ഇറാനിലെ ജനങ്ങൾക്കെതിരെ അമേരിക്ക നടത്തുന്ന സാമ്പത്തിക യുദ്ധത്തിൽ പങ്കാളികളാകുന്ന ഏതൊരു രാജ്യത്തിന്റെയും നടപടിയെ യുദ്ധനടപടിയായി കണക്കാക്കുമെന്ന് റസായി മുന്നറിയിപ്പ് നൽകി. ഇതോടെ യുഎസ്-ഇറാൻ സാമ്പത്തിക പോരാട്ടം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയാണ് ഉയരുന്നത്.

Comments