കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മുന്‍തൂക്കം. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക ഒന്നാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റിന് എട്ട് റണ്‍ എന്ന നിലയിലാണ്. ഇന്ത്യ ഒന്നാം ഇന്നിങ്സ് ഒന്‍പതിന് 503 റണ്ണെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.
ഓപ്പണര്‍ ലാഹിരു ഉദാരയെ (ഒന്ന്) പ്രസിദ്ധ കൃഷ്ണയും നൈറ്റ് വാച്ച്മാന് പ്രഭാത് ജയസൂര്യയെ (രണ്ട്) മാനവ് സുതറും പുറത്താക്കി. കാമില്‍ മിഷാരയാണു (അഞ്ച്) ക്രീസില്‍. ഇന്ത്യക്കായി ധ്രുവ് ജൂറലും (177 പന്തില്‍ രണ്ട് സിക്സറും ഒന്‍പത് ഫോറുമടക്കം പുറത്താകാതെ 115) സെഞ്ചുറിയടിച്ചു. താരത്തിന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. ധ്രുവും പ്രസിദ്ധ കൃഷ്ണയും (നാല്) ക്രീസില്‍ നില്‍ക്കേയാണ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. രസംകൊല്ലിയായി മഴയും ഇടയ്ക്കിടെയെത്തി.
അഞ്ചിന് 300 റണ്‍ എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം തുടങ്ങിയത്. കളി തുടങ്ങി ആറ് റണ്ണെടുത്ത സാരാംശ് ജെയ്നെ അസിത ഫെര്‍ണാണ്ടോ മിഷാരയുടെ കൈയിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയത് ഋഷഭ് പന്താണ്. ഒന്നാം ദിവസം പന്ത് കൈയ്ക്കു പരുക്കേറ്റു റിട്ടയേഡ് ഹര്‍ട്ടായിരുന്നു. തിരിച്ചെത്തിയ താരം ഫോമില്‍ ഏഴാം വിക്കറ്റില്‍ ധ്രുവുമായി ചേര്‍ന്ന് 112 റണ്‍ കൂട്ടുകെട്ടുണ്ടാക്കി. 89 പന്തില്‍ രണ്ട് സിക്സറും ആറ് ഫോറുമടക്കം 63 റണ്ണെടുത്ത ഋഷഭ് പന്തിനെ കെഷാര നുവാന്ത ഉദാരയുടെ കൈയിലെത്തിച്ചു.
പിന്നാലെ ക്രീസിലെത്തിയ മാനവ് സുതറിനും (51 പന്തില്‍ 18) പിടിച്ചു നില്ക്കാനായില്ല. സുതറിനെ പ്രഭാത് ജയസൂര്യ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്വെലയുടെ കൈയിലെത്തിച്ചു. 97 പന്തില്‍ അര്‍ധ സെഞ്ചുറി കടന്ന ധ്രുവ് ജൂറല്‍ 171 പന്തിലാണു സെഞ്ചുറിയടിച്ചത്. സിറാജും ധ്രുവും ക്രീസില്‍ നില്‍ക്കെ മഴ വന്നതോടെ മത്സരം നിര്‍ത്തിവച്ചു. കളി പുനരാരംഭിച്ച ശേഷമാണ് ധ്രുവ് ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിയിലെത്തിയത്. ഇരുവരും ചേര്‍ന്ന് ഒന്‍പതാം വിക്കറ്റില്‍ 31 റണ്‍ ചേര്‍ത്തു. 29 പന്തില്‍ മൂന്ന് റണ്‍സെടുത്ത സിറാജിനെ പ്രഭാത് ജയസൂര്യ വിക്കറ്റിനു മുന്നില്‍ കുടുക്കി. ഒന്നാം ദിവസം ദേവ്ദത്ത് പടിക്കല്‍ (117) സെഞ്ചുറിയടിച്ചിരുന്നു. തുടര്‍ച്ചയായി രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടാന്‍ മറുനാടന്‍ മലയാളിയായ പടിക്കലിനായി. നായകന് ശുഭ്മന്‍ ഗില്ലും (108 പന്തില്‍ 50) പടിക്കലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 120 റണ്ണും ഇന്ത്യയുടെ ഇന്നിങ്സില്‍ നിര്‍ണായകമായി.
ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ 45 റണ്ണും രവീന്ദ്ര ജഡേജ 43 റണ്ണുമെടുത്തു. ദേവ്ദത്തും ജഡേജയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 74 റണ്‍ കൂട്ടിച്ചേര്‍ത്തു. ലങ്കയ്ക്കായി അസിത ഫെര്‍ണാണ്ടോ നാല് വിക്കറ്റെടുത്തു. കേഷാര നുവാന്ത, പ്രഭാത് ജയസൂര്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലാഹിരു കുമാര ഒരു വിക്കറ്റുമെടുത്തു. ഗാലെയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യയാണു ജയിച്ചത്. ഗാളിലെ ജയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ സാധ്യതകള്‍ വളര്‍ത്തി. ബം?ാദേശ് ഓസ്ട്രേലിയയ്ക്കെതിരേ രണ്ടാം ടെസ്റ്റില്‍ തോല്‍ക്കുകയും ചെയ്തോടെ ഇന്ത്യ ആദ്യ മൂന്നിലേക്കെത്തും.

Comments