തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിലെ ആവേശപ്പോരാട്ടത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരേ കാലിക്കറ്റ് ?ോബ്സ്റ്റാഴ്സിന് ആറ് വിക്കറ്റ് ജയം.
ആദ്യം ബാറ്റ് ചെയ്ത ഏരീസ് 19.3 ഓവറില്‍ 131 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത കാലിക്കറ്റ് 17-ാം ഓവറില്‍ ലക്ഷ്യത്തിലെത്തി. നായകനും ഓപ്പണറുമായ രോഹന് കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിങാണ് (47 പന്തില്‍ എട്ട് സിക്സറും ആറ് ഫോറുമടക്കം 94) കാലിക്കറ്റിനെ ജയത്തിലെത്തിച്ചത്.
അഖില്‍ സ്കറിയ 30 പന്തില്‍ 31 റണ്ണുമായി പുറത്താകാതെനിന്നു. തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ ഘട്ടത്തിലാണ് കുന്നുമ്മലിന്റെ പ്രകടനം. തുടര്‍ന്ന് കളത്തില്‍ കണ്ടത് രോഹന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു. രണ്ടാം ഓവറിന്റെ അഞ്ചാം പന്തില്‍ ഫോറും അടുത്ത പന്തില്‍ സിക്സറുമടിച്ചാണ് രോഹന് ആക്രമണത്തിന് തുടക്കമിട്ടത്.. വിനില്‍ ടി.എസ് എറിഞ്ഞ നാലാം ഓവറില്‍ രോഹന് 12 റണ്ണെടുത്തു. അജിനാസ് കെ. എറിഞ്ഞ 11-ാം ഓവറില്‍ നാല് സിക്സറുകള്‍ ഉള്‍പ്പെടെ 25 റണ്‍ രോഹന് അടിച്ചുകൂട്ടി. അഖില്‍ ദേവ് എറിഞ്ഞ 13-ാം ഓവറില്‍ രണ്ട് സിക്സറുകള്‍ ഉള്‍പ്പെടെ 15 റണ്ണുമെടുത്തു.
സെഞ്ചുറിയിലേക്കു കുതിച്ച രോഹന് അഭിജിത്ത് പ്രവീണ്‍ എറിഞ്ഞ പന്ത് ലോങ് ഓഫിലൂടെ പായിക്കാന്‍ ശ്രമിക്കുന്നതിനിടെ സച്ചിന് ബേബിയുടെ കൈയില്‍ ഒതുങ്ങി. രോഹിതിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്. ഹരികൃഷ്ണന്റെ ബൗളിങാണ് ആലപ്പിയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്. നാല് ഓവറില്‍ ഒരു മെയ്ഡിന് ഉള്‍പ്പെടെ 12 റണ്‍ മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്താന്‍ ഹരികൃഷ്ണനായി. മത്സരത്തിന്റെ ഗതി പൂര്‍ണമായും കാലിക്കറ്റിന് അനുകൂലമാക്കിയത് ഹരികൃഷ്ണന്റെ ആദ്യ ഓവറായിരുന്നു. സ്കോര്‍ ഒന്‍പതില്‍ നില്‍ക്കെ ആലപ്പിയുടെ ബാറ്റിങ് നെടുംതൂണായ ജലജ് സക്സേനയെ (രണ്ട്) അഖിന് സത്താറിന്റെ കൈകളിലെത്തിച്ചാണ് ഹരി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അടുത്ത പന്തില്‍ നായകന് സച്ചിന് ബേബിയെ (0)ക്ല ീന് ബൗള്‍ഡാക്കി ഹരി വിസ്മയമായി. ആലപ്പിയെ കരകയറ്റാന്‍ ശ്രമിച്ച അഭിജിത്ത് പ്രവീണും (24) സിബിന് ഗിരീഷും (17) ശ്രമിച്ചു.
പതിനാലാം ഓവറില്‍ വീണ്ടും പന്തെടുത്ത ഹരികൃഷ്ണന് സിബിന് ഗിരീഷിന്റെ വിക്കറ്റ് കൂടി തെറിപ്പിച്ചു. ഹരികൃഷ്ണന് പിന്തുണയുമായി വിഗ്നേഷ് പുത്തൂരും അഖില്‍ സ്കറിയയും പന്തെറിഞ്ഞതോടെ ആലപ്പിയുടെ ബാറ്റിങ് നിരയ്ക്ക് മൈതാനത്ത് പിടിച്ചുനില്‍ക്കാനായില്ല. ആലപ്പി ഇന്നിങ്സ് 131 റണ്ണില്‍ അവസാനിച്ചു. നാല് മത്സരങ്ങളില്‍നിന്ന് ആറ് വിക്കറ്റുകളെടുത്ത ഹരികൃഷ്ണന് ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍നിരയിലാണ്. മത്സരത്തില്‍ കാലിക്കറ്റ് ആറ് വിക്കറ്റിന് ആലപ്പിയെ പരാജയപ്പെടുത്തി.

Comments