ആംസ്റ്റല്‍വീന്‍ (നെതര്‍ലന്‍ഡ്സ്): ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ സെമി ഫൈനല്‍ കാണാതെ മടങ്ങി. രണ്ടാം റൗണ്ടിലെ രണ്ടാമത്തെ മത്സരത്തിലും തോറ്റതോടെയാണ് ഇന്ത്യ മടങ്ങിയത്. അര്‍ജന്റീനയ്ക്കെതിരേ 5-3 നാണ് ഇന്ത്യ തോറ്റത്്.
മൂന്നിലധികം ഗോളുകള്‍ക്കു ജയിച്ചാലെ ഇന്ത്യക്കു സെമി സാധ്യതയുണ്ടായിരുന്നുള്ളു. കളി തുടങ്ങി 39-ാം സെക്കന്‍ഡില്‍ ജോഖ്വിന്‍ ടോസ്കാനിയിലൂടെ അര്‍ജന്റീന മുന്നിലെത്തി. ഗോള്‍ കീപ്പര്‍ മോഹിതിനു പ്രതികരിക്കാന്‍ സമയം ലഭിക്കും മുമ്പ് ഗോളെത്തി. ആറാം മിനിറ്റില്‍ നികോളാസ് ഡെല ടോറി ലീഡ് ഇരട്ടിയാക്കി. 10-ാം മിനിറ്റില്‍ സുഖ്ജീത് സിങിലൂടെ ഇന്ത്യ അക്കൗണ്ട് തുറന്നു.
ഒന്നാം പകുതി അവസാനിക്കുമ്പോള്‍ അര്‍ജന്റീന 2-1 നു മുന്നിലായിരുന്നു. 33-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ മൂന്നാം ഗോളെത്തി. ഡൊമെനയുടെ റിവേഴ്സ് ഹിറ്റ് ഇന്ത്യന്‍ വലയില്‍ കയറി. താരത്തിന്റെ ലോകകപ്പിലെ ഏഴാം ഗോളായിരുന്നു അത്. ഇന്ത്യ തുടരെ നാല് പെനാല്‍റ്റി കോര്‍ണറുകള്‍ നേടിയെങ്കിലും ഗോളായില്ല. 45-ാം മിനിറ്റില്‍ ഡൊമെന വീണ്ടും ഗോളടിച്ചു. യഷ്ദീപിന്റെ ഫൗളിനു ലഭിച്ച പെനാല്‍റ്റി സ്ട്രോക്കിനെ ഡൊമെന ഗോളാക്കി. ലൂകാസ് ടോസ്കാനിയിലൂടെ അര്‍ജന്റീന 53-ാം മിനിറ്റില അഞ്ചാം ഗോളടിച്ചു.
58-ാം മിനിറ്റില്‍ സുഖ്ജീത് ഇന്ത്യക്കായി ഒരു ഗോള്‍ കൂടിയടിച്ചു. മിനിറ്റുകള്‍ക്കു ശേഷം ഹാര്‍ദിക് പെനാല്‍റ്റി സ്ട്രോക്ക് ഗോളാക്കി. ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് 3-1 നു തോറ്റതോടെ ഇന്ത്യയുടെ സെമി സാധ്യത അസ്തമിച്ചിരുന്നു. അര്‍ജന്റീന അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം ഇന്ത്യയെ തോല്‍പ്പിച്ചു. പ്രോ ലീഗ് മത്സരങ്ങളില്‍ 8-0 ത്തിനും 4-2 നും ജയിക്കാന്‍ അവര്‍ക്കായി. ഇന്ത്യക്ക് ഇനി ഏഴാം സ്ഥാനത്തിനു വേണ്ടി മത്സരിക്കാം. വനിതകളും സെമി കാണാതെ പുറത്തായിരുന്നു. അവസാന മത്സരത്തില്‍ ഓസ്ട്രേലിയയെ സമനിലയില്‍ കുരുക്കിയെങ്കിലും ഇന്ത്യന്‍ വനിതകള്‍ക്കു സെമി ഉറപ്പാക്കാന്‍ ജയം അനിവാര്യമായിരുന്നു.

Comments