കെ. ശ്യാംകുമാര്‍: നദികള്‍ മലിനമാകുന്നത് ഒരു ദിവസം കൊണ്ടല്ല. അതുപോലെ അവയെ വീണ്ടെടുക്കുന്നതും ഒരു ഉത്തരവിലൂടെ സാധ്യമാകില്ല. എന്നാല്‍, നദിയെ സംരക്ഷിക്കാനുള്ള ഉത്തരവുകള്‍ പോലും നടപ്പാക്കാതെ പോകുമ്പോള്‍ പ്രശ്നം പരിസ്ഥിതിയുടേതു മാത്രമല്ലാതാകുന്നു;അത് ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയുടെയും ഉത്തരവാദിത്വത്തിന്റെയും പ്രശ്നമായി മാറുന്നു. എറണാകുളം ജില്ലയിലെ കടമ്പ്രയാറിനെക്കുറിച്ചുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ (എന്‍.ജി.ടി.) ഏറ്റവും പുതിയ നിരീക്ഷണം ഇതാണ് ഓര്‍മിപ്പിക്കുന്നത്.
കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് (കെ.എസ്.പി.സി.ബി) സമര്‍പ്പിച്ച നടപടി റിപ്പോര്‍ട്ട് അപൂര്‍ണവും മുന്‍ നിര്‍ദേശങ്ങളുമായി പൊരുത്തപ്പെടാത്തതുമാണ് എന്നാണ് എന്‍,ജി,ടിയുടെ ദക്ഷിണേന്ത്യന്‍ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ജസ്റ്റിസ് പുഷ്പ സത്യനാരായണയും വിദഗ്ധ അംഗം പ്രശാന്ത് ഗാര്ഗവയും പ്രകടിപ്പിച്ച അതൃപ്തി സാധാരണ നടപടിക്രമപരമായ വിമര്‍ശനമായി കാണാന്‍ കഴിയില്ല. മലിനീകരണം തടയാന്‍ ചുമതലപ്പെട്ട സ്ഥാപനം തങ്ങള്‍ തന്നെ പരിശോധിക്കേണ്ട കാര്യങ്ങള്‍ പരിശോധിച്ചുറപ്പിക്കാതെ, തദ്ദേശസ്ഥാപനങ്ങള്‍ പിന്നീട് രേഖകള്‍ നല്‍കുമെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെയാണ് ട്രിബ്യൂണല്‍ ചോദ്യം ചെയ്തിരിക്കുന്നത്.
ഇവിടെ ഉയരുന്ന അടിസ്ഥാന ചോദ്യം വളരെ ലളിതമാണ്: കടമ്പ്രയാറിനെ മലിനമാക്കുന്നത് ആരാണ്, മലിനീകരണം എത്രത്തോളം ഉണ്ടായി, അതിന്റെ പാരിസ്ഥിതിക നഷ്ടം എത്രയാണ്, അതിന് ഉത്തരവാദികളില്‍നിന്ന് എത്ര നഷ്ടപരിഹാരം ഈടാക്കി?
ഇവയ്ക്കുള്ള വ്യക്തമായ ഉത്തരങ്ങളാണ് എന്‍.ജി.ടി ആവശ്യപ്പെട്ടത്. പ്രത്യേകിച്ച് മലിനീകരിക്കുന്നവന് തന്നെ അതിന്റെ ചെലവ് വഹിക്കണം എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ പാരിസ്ഥിതിക നഷ്ടപരിഹാരം കണക്കാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതിന്റെ വ്യക്തമായ കണക്കോ ഉത്തരവാദിത്വ നിര്‍ണയമോ കാണാനായില്ല. അതാണ് ട്രിബ്യൂണലിന്റെ പ്രധാന അതൃപ്തിക്ക് കാരണം. അതിവേഗ നഗരവല്‍ക്കരണത്തിന്റെയും വ്യവസായവല്‍ക്കരണത്തിന്റെയും മാലിന്യസംസ്കരണ പരാജയങ്ങളുടെയും സമ്മര്‍ദം ഒരുമിച്ച് അനുഭവിക്കുന്ന ജലധാരയാണ് കടമ്പ്രയാര്‍. എറണാകുളം ജില്ലയിലെ നഗര, ഗ്രാമ മേഖലകളിലൂടെ ഒഴുകുന്ന ഈ നദിയുടെ ആരോഗ്യം പരിസരവാസികളുടെ ആരോഗ്യത്തോടും ജീവിത നിലവാരത്തോടും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 2025ലെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ 32 മലിന നദീതടങ്ങളില്കടമ്പ്രയാറും ഉള്‍പ്പെടുന്നു എന്നത് തന്നെ ഗൗരവമേറിയ മുന്നറിയിപ്പാണ്. നേരത്തെ കടമ്പ്രയാറിലെ മലമൂത്ര മലിനീകരണത്തെക്കുറിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍.ജി.ടി. ഇടപെട്ടതും ഈ പശ്ചാത്തലത്തിലാണ്.
കേരളത്തിന്റെ നഗരവികസനത്തിന്റെ യഥാര്‍ഥ വില പലപ്പോഴും നദികളാണ് നല്‍കുന്നത്. വീടുകളും റോഡുകളും വ്യവസായ മേഖലകളും അതിവേഗം വളരുമ്പോഴും അവയ്ക്കനുസൃതമായ മലിനജല ശുദ്ധീകരണ സംവിധാനങ്ങളും മാലിന്യസംസ്കരണ സംവിധാനങ്ങളും മഴവെള്ളവും മലിനജലവും വേര്‍തിരിക്കുന്ന ശാസ്ത്രീയ സംവിധാനങ്ങളും നദീതീര സംരക്ഷണവും അതേ വേഗത്തില്‍ വികസിക്കുന്നില്ല. വികസനത്തിന്റെ നേട്ടങ്ങള്‍ മനുഷ്യര്‍ പങ്കിടുമ്പോള്‍, അതിന്റെ അവശിഷ്ടങ്ങളും മലിനീകരണവും ഒടുവില്‍ നദികളുടെ ചുമലിലേക്കാണ് തള്ളപ്പെടുന്നത്.
കടമ്പ്രയാറിനെക്കുറിച്ചുള്ള പരിശോധനകളില്‍ എടത്തല, തൃക്കാക്കര, കുന്നത്തുനാട്, കിഴക്കമ്പലം എന്നിവിടങ്ങളിലെ തദ്ദേശസ്ഥാപനങ്ങളും കൊച്ചി കോര്‍പറേഷനും ഉള്‍പ്പെട്ടിരുന്നു. തൃക്കാക്കര നഗരസഭ 2024 മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിഞ്ഞവരില്‍നിന്ന് ആകെ 26,590 രൂപ പിഴ ഈടാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഈ കണക്ക് കേള്‍ക്കുമ്പോള്‍ തന്നെ മറ്റൊരു ചോദ്യം ഉയരും: ഒരു നദിയുടെ മലിനീകരണത്തിന്റെ വ്യാപ്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പിഴയിടല്‍ സംവിധാനം എത്രത്തോളം ഫലപ്രദമാണ്?
കിഴക്കമ്പലത്തെ നദീതീരങ്ങളിലെ മാലിന്യം തള്ളുന്നതിന് സാധ്യതയുള്ള പാലങ്ങളിലും ഭാഗങ്ങളിലും സി.സി.ടിവി സ്ഥാപിച്ചിട്ടില്ലെന്ന കണ്ടെത്തലും ശ്രദ്ധേയമാണ്. നിരീക്ഷണ സംവിധാനം ഇല്ലാത്ത ഇടങ്ങളില്‍ നിയമലംഘനം തടയുക ബുദ്ധിമുട്ടാണ്. എന്നാല്‍ സി.സി.ടിവി സ്ഥാപിച്ചതുകൊണ്ട് മാത്രം നദി രക്ഷപ്പെടുകയുമില്ല. നിയമം ലംഘിക്കുന്നവരെ കണ്ടെത്താനും പിഴ ചുമത്താനും, ആവശ്യമെങ്കില്‍ നഷ്ടപരിഹാരം ഈടാക്കാനും കഴിയുന്ന സ്ഥിരം സംവിധാനമാണ് വേണ്ടത്. കൊച്ചി കോര്പറേഷന് കടമ്പ്രയാറിലേക്ക് മാലിന്യം ഒഴുക്കുന്ന ഉറവിടങ്ങളെക്കുറിച്ച് സര്‍വേ പൂര്‍ത്തിയാക്കിയതായും ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ കേന്ദ്രത്തില്‍ പ്രതിദിനം 100 കിലോലിറ്റര്‍ ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇവ സ്വാഗതാര്‍ഹമായ നടപടികളാണ്. പക്ഷേ നദിയുടെ ആരോഗ്യം അളക്കേണ്ടത് പദ്ധതികളുടെ എണ്ണത്തിലല്ല;നദിയിലേക്ക് എത്തുന്ന മലിനീകരണം കുറഞ്ഞോ, ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടോ എന്നതിലാണ്.
എന്‍.ജി.ടിയുടെ വിമര്‍ശനത്തിലെ ഏറ്റവും പ്രസക്തമായ ഭാഗം ഇതാണ്. കോടതി നിര്‍ദേശങ്ങള്‍ പാലിച്ചോ എന്ന് തദ്ദേശസ്ഥാപനങ്ങള്‍ പറഞ്ഞതുകൊണ്ട് മാത്രം മതിയാകില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്വന്തം അധികാരവും സാങ്കേതിക ശേഷിയും ഉപയോഗിച്ച് അവ പരിശോധിക്കണം. രേഖകള്‍ ശേഖരിക്കുക മാത്രമല്ല, അവയുടെ യാഥാര്‍ഥ്യം പരിശോധിക്കുകയും ഫലങ്ങള്‍ വിലയിരുത്തുകയും വേണം.
ഇവിടെ ഉത്തരവാദിത്വത്തിന്റെ മറ്റൊരു തലവും ഉണ്ട്. നദിയെ മലിനമാക്കുന്നവരില്നിന്ന് പാരിസ്ഥിതിക നഷ്ടപരിഹാരം ഈടാക്കണമെങ്കില്‍ ആദ്യം മലിനീകരണത്തിന്റെ ഉറവിടം ശാസ്ത്രീയമായി കണ്ടെത്തണം. അതിനുശേഷം മലിനീകരണത്തിന്റെ തോത്, അതുണ്ടാക്കിയ പാരിസ്ഥിതിക നഷ്ടം, പരിഹാരത്തിനാവശ്യമായ ചെലവ് എന്നിവ കണക്കാക്കണം. വ്യവസായ സ്ഥാപനങ്ങളായാലും സ്ഥാപനങ്ങളായാലും വ്യക്തികളായാലും നിയമത്തിന്റെ പരിധിയില്‍ ഒരേ മാനദണ്ഡം ബാധകമാകണം.
ഇത് പിഴ ഈടാക്കാനുള്ള ഒരു ഭരണനടപടി മാത്രമല്ല. നദിക്ക് സംഭവിച്ച നഷ്ടത്തിന് സമൂഹത്തിന് നഷ്ടപരിഹാരം നല്കുന്ന നീതിയുടെ ഭാഗമാണ്.
കേരളത്തില്‍ നദീസംരക്ഷണത്തെക്കുറിച്ച് വര്‍ഷങ്ങളായി വലിയ പ്രഖ്യാപനങ്ങളുണ്ട്. പദ്ധതികളുണ്ട്, സമിതികളുണ്ട്, പരിശോധനകളുണ്ട്, റിപ്പോര്‍ട്ടുകളുണ്ട്. എന്നിട്ടും പല ജലാശയങ്ങളും മലിനമാകുന്നു. അതുകൊണ്ട് ഇനി വേണ്ടത് ഉത്തരവാദിത്വമുള്ള സംവിധാനമാണ്.
കടമ്പ്രയാറിന്റെ കാര്യത്തില്‍ അതിന്റെ തുടക്കം സുതാര്യമായ ഒരു 'റിവര്‍ ഹെല്‍ത്ത് റിപ്പോര്‍ട്ട് കാര്‍ഡി'ല്‍ നിന്നാകാം. ഏത് ഭാഗത്താണ് മലിനീകരണം കൂടുതലുള്ളത്, പ്രധാന മലിനീകരണ ഉറവിടങ്ങള്‍ ഏതൊക്കെയാണ്, അവയില്‍ എത്ര എണ്ണം അടച്ചുപൂട്ടി അല്ലെങ്കില്‍ നിയന്ത്രിച്ചു, ജലഗുണനിലവാരത്തില്‍ എന്തു മാറ്റമുണ്ടായി, എത്ര നിയമലംഘനങ്ങള്‍ കണ്ടെത്തി, എത്ര പിഴയും പരിസ്ഥിതി നഷ്ടപരിഹാരവും ഈടാക്കി തുടങ്ങിയ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം.
നദിയെ സംരക്ഷിക്കുന്നത് സര്‍ക്കാര്‍ വകുപ്പുകളുടെ മാത്രം ചുമതലയുമല്ല. തദ്ദേശസ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, സ്ഥാപനങ്ങള്‍, ജനങ്ങള്‍-എല്ലാവരും അതില്‍ പങ്കാളികളാണ്. എന്നാല്‍, കൂട്ടുത്തരവാദിത്തം എന്ന പേരില്‍ വ്യക്തിഗത ഉത്തരവാദിത്വം ഇല്ലാതാകാന്‍ പാടില്ല. നദിയെ മലിനമാക്കിയവരെ കണ്ടെത്താനും നിയമം നടപ്പാക്കാനും ഭരണകൂടത്തിന് കഴിയണം.
സെപ്റ്റംബര്‍ 11നകം പുതുക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് എന്‍.ജി.ടി. ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആ റിപ്പോര്‍ട്ട് മറ്റൊരു കെട്ടുകടലാസ് ആകരുത്. കടമ്പ്രയാറിന്റെ യഥാര്‍ഥ സ്ഥിതിയുടെ കണ്ണാടിയാകണം. കഴിഞ്ഞ നിര്‍ദേശങ്ങള്‍ എത്രത്തോളം നടപ്പാക്കി, എവിടെയാണ് വീഴ്ച സംഭവിച്ചത്, ആരാണ് ഉത്തരവാദി, ഇനി എന്താണ് ചെയ്യാന്‍ പോകുന്നത്-എല്ലാം അതില്‍ വ്യക്തമായിരിക്കണം.

Comments