പോലീസിന്റെ യൂണിഫോമിന് ഒരു പ്രത്യേക അര്‍ഥമുണ്ട്. അത് അധികാരത്തിന്റെ അടയാളം മാത്രമല്ല;സമൂഹത്തിന്റെ ഏറ്റവും ദുര്‍ബലനായ മനുഷ്യനുപോലും നീതി, സുരക്ഷ, കരുതല്‍ എന്നിവ ഉറപ്പുനല്‍കുന്ന ഭരണകൂടത്തിന്റെ മുഖമാണ്. ഇന്നലെ പുറത്തുവന്ന രണ്ടു വാര്‍ത്തകള്‍ കേരളാ പോലീസിന്റെ ഈ രണ്ടു മുഖങ്ങളെയാണ് ഒരേസമയം തുറന്നുകാട്ടുന്നത്. ഒന്ന് അഭിമാനിക്കാവുന്നത്;മറ്റൊന്ന് ലജ്ജിപ്പിക്കുന്നത്.
മൂഴിയാറില്‍ ഓണസദ്യയ്ക്ക് ക്ഷണിക്കാനെത്തിയ പോലീസുകാര്‍ കേട്ടത് ആദിവാസി ഊരിലെ കുട്ടികളുടെ പട്ടിണിയുടെ കഥയാണ്. രാവിലെ ഭക്ഷണം കഴിച്ചില്ലെന്നും പല ദിവസങ്ങളിലും പട്ടിണിയാണെന്നും കുട്ടികള്‍ പറഞ്ഞപ്പോള്‍, അത് കേട്ട് മടങ്ങിപ്പോകാതെ പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. നാല് കുടുംബങ്ങള്‍ക്കാവശ്യമായ പലവ്യഞ്ജനങ്ങളും പച്ചക്കറിയും മീനും കുട്ടികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളും എത്തിച്ചു. സ്കൂളില്‍ പോകാന്‍ ആഗ്രഹമുണ്ടെങ്കിലും വാഹനസൗകര്യമില്ലെന്ന പരാതിക്കും പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കി.
ഇതാണ് പോലീസ് ജനങ്ങളോട് കാണിക്കേണ്ട മുഖം. നിയമം നടപ്പാക്കുന്ന കൈയ്ക്ക് കരുണയുള്ള ഒരു ഹൃദയവും വേണം. ഒരു പരാതി ഔദ്യോഗികമായി ലഭിക്കുന്നതുവരെ കാത്തുനില്‍ക്കാതെ, മുന്നിലുള്ള മനുഷ്യന്റെ ദുരിതം തിരിച്ചറിയുകയും സാധ്യമായിടത്ത് ഉടന്‍ ഇടപെടുകയും ചെയ്യുന്നത് പോലീസിന്റെ മാനുഷിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. മൂഴിയാറിലെ പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്തത് അതുകൊണ്ടുതന്നെ ഒരു ചെറിയ വാര്‍ത്തയല്ല;പോലീസിന്റെ സാമൂഹിക ഉത്തരവാദിത്വത്തെക്കുറിച്ചുള്ള വലിയൊരു സന്ദേശമാണ്.
എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ വരുന്ന തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലെ സംഭവം ആ സന്ദേശത്തെ തന്നെ കളങ്കപ്പെടുത്തുന്നു. ഗുരുതരമായ കേസില്‍ പ്രതികളായവര്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിലെത്തി ഒപ്പിട്ടശേഷം അവിടെത്തന്നെ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നു. സ്റ്റേഷനു മുന്നില്‍ ഊഞ്ഞാലാടുന്നു, ചെണ്ടകൊട്ടുന്നു, റീലുകള്‍ ചിത്രീകരിക്കുന്നു. ഇതെല്ലാം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ നോക്കിനിന്നുവെന്നതാണ് അതിലേറെ ഗുരുതരമായ കാര്യം.
പോലീസ് സ്റ്റേഷന് ഒരു ആഘോഷവേദിയല്ല. നിയമത്തിന്റെ അധികാരവും ഉത്തരവാദിത്വവും പ്രതിനിധീകരിക്കുന്ന സ്ഥാപനമാണ്. കേസിലെ പ്രതികള്‍ക്ക് ഓണം ആഘോഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകാം;എന്നാല്‍ അവര്‍ പോലീസ് സ്റ്റേഷന് വളപ്പിനെ ആഘോഷവേദിയാക്കുന്നത് തടയാനുള്ള ഉത്തരവാദിത്വം പോലീസിനുണ്ട്. പ്രത്യേകിച്ച് ഗുരുതരമായ കേസിലെ പ്രതികളാണെങ്കില്‍ ഈ ജാഗ്രതയ്ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്. നിയമം നടപ്പാക്കേണ്ട സ്ഥാപനത്തില്‍ നിയമനടപടിക്ക് വിധേയരായവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പ്രതീതി ഉണ്ടാകുന്നത് ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കും. അതിലും അപകടകരം, പോലീസ് സ്റ്റേഷനില്‍ നടന്ന ഇത്തരം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അഭിമാനത്തോടെ പ്രചരിപ്പിക്കപ്പെടുമ്പോള്‍, നിയമത്തിന്റെ ഗൗരവം തന്നെ പരിഹാസ്യമായി മാറുകയാണ്.
മൂഴിയാറിലെ പോലീസും മ്യൂസിയം പോലീസും ഒരേ യൂണിഫോമാണ് ധരിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ പോലീസില്‍നിന്ന് പ്രതീക്ഷിക്കുന്ന രണ്ട് വഴികളില്‍ ഒന്നാണ് മൂഴിയാര്‍ കാണിച്ചുതന്നത്;പോലീസ് ഒരിക്കലും ആകരുതാത്ത വഴിയാണ് മ്യൂസിയം സംഭവം ഓര്‍മിപ്പിക്കുന്നത്.
പട്ടിണിയിലായ കുട്ടിയുടെ വേദന കേള്‍ക്കുന്ന പോലീസ് വേണം. എന്നാല്‍, നിയമത്തിന്റെ മുന്നില്‍ ആരെയും പ്രത്യേകമായി പരിഗണിക്കാത്ത പോലീസ് അതിനൊപ്പം വേണം. കരുണയില്‍ മനുഷ്യനും, കര്‍ത്തവ്യത്തില്‍ കര്ശനനും, നിയമത്തില്‍ നിഷ്പക്ഷനും ആയിരിക്കണം കേരളാ പോലീസ്. അതാണ് ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്ന വഴി.

Comments