സുതാര്യത ഉറപ്പാക്കുന്നതിനുള്ള പ്രധാന സംവിധാനങ്ങളിലൊന്നാണ് ലോക വ്യാപാര സംഘടനയുടെ വ്യാപാര നയ അവലോകനം. അംഗരാജ്യങ്ങളുടെ വ്യാപാര നയങ്ങളും രീതികളും മൊത്തത്തിലുള്ള സാമ്പത്തിക സാഹചര്യങ്ങളും സംഘടനയുടെ സെക്രട്ടേറിയറ്റും മറ്റ് അംഗരാജ്യങ്ങളും വിശദമായി പരിശോധിക്കുന്ന ആനുകാലിക പ്രക്രിയയാണിത്. അംഗരാജ്യങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ബന്ധപ്പെട്ട രാജ്യം വിശദമായ മറുപടി നല്‍കുകയും ചെയ്യുന്നു. 2026 ജൂലൈയില്‍ ഇന്ത്യ എട്ടാമത്തെ വ്യാപാര നയ അവലോകനം പൂര്‍ത്തിയാക്കി. മാസങ്ങള്‍ നീണ്ട തയാറെടുപ്പും സംഘടനാ ഉദ്യോഗസ്ഥരുടെ ഇന്ത്യാ സന്ദര്‍ശനവും വിവിധ രാജ്യങ്ങളില്‍നിന്നുള്ള 1,100ലധികം ചോദ്യങ്ങളും ഇതിന്റെ ഭാഗമായി. മറുപടികള്‍ തയാറാക്കാന്‍ വിവിധ ഇന്ത്യന്‍ സര്‍ക്കാര്‍ വകുപ്പുകളും പങ്കാളികളും വിപുലമായ ചര്‍ച്ചകള്‍ നടത്തി. സാമ്പത്തിക വളര്‍ച്ചയും വികസന കാഴ്ചപ്പാടും ആഗോള അഭിവൃദ്ധിക്ക് എങ്ങനെ സംഭാവന ചെയ്യുമെന്ന് വിശദീകരിക്കാനുള്ള അവസരമായും ഇന്ത്യ ഈ പ്രക്രിയയെ ഉപയോഗിച്ചു.
2021ലെ മുന്‍ അവലോകനം കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തിലായിരുന്നു. അതിനുശേഷം വിതരണ ശൃംഖലകളിലെ തടസ്സങ്ങളും ഊര്ജസ്രോതസ്സുകളടക്കമുള്ള അവശ്യവസ്തുക്കളുടെ ക്ഷാമവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള സമ്പദ്വ്യവസ്ഥയെ ബാധിച്ചു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ എട്ടാമത്തെ അവലോകനം ശ്രദ്ധേയമായ ചിത്രം അവതരിപ്പിച്ചു. പ്രധാന സമ്പദ്വ്യവസ്ഥകളില് ഏറ്റവും ശക്തമായ വളര്‍ച്ച കൈവരിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യ ഉയര്‍ന്നു. ആഗോള വ്യാപാരത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം വര്‍ധിക്കുകയും പ്രധാന വ്യാപാര പങ്കാളിയായി രാജ്യം മാറുകയും ചെയ്തതായി അവലോകനത്തില്‍ വ്യക്തമായി. 2047 ആകുമ്പോള്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ ശ്രമങ്ങളും ശക്തവും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ചയും ആഗോള ഇടപെടലും ദ്രുതഗതിയിലുള്ള ഡിജിറ്റല്‍ പരിവര്‍ത്തനവും അംഗരാജ്യങ്ങള്‍ ശ്രദ്ധിച്ചു.
വ്യാപാരം, നിയന്ത്രണങ്ങള്‍, സമഗ്ര സാമ്പത്തിക നയങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ അംഗരാജ്യങ്ങള്‍ ഇന്ത്യയോട് വിശദമായ ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇത്തരം ചോദ്യങ്ങളെ വിമര്‍ശനമോ സൂക്ഷ്മപരിശോധനയോ മാത്രമായി കാണേണ്ടതില്ല. ഇന്ത്യയുടെ വേഗത്തിലുള്ള സാമ്പത്തിക പരിവര്‍ത്തനത്തിലും ആഗോള വ്യാപാരത്തിലെ വര്‍ധിച്ചുവരുന്ന പ്രാധാന്യത്തിലും ലോകം കാണിക്കുന്ന താല്പര്യത്തിന്റെ സൂചന കൂടിയാണത്. ഡിജിറ്റല്‍ സാങ്കേതികവിദ്യ, കസ്റ്റംസ് നടപടിക്രമങ്ങള്‍, വ്യാപാര സുഗമീകരണം, പുതുസംരംഭങ്ങള്‍, സ്വതന്ത്ര വ്യാപാര കരാറുകള്‍ തുടങ്ങിയ മേഖലകളിലെ പുരോഗതിയെ അംഗരാജ്യങ്ങള്‍ പ്രശംസിച്ചു.
2021-22 മുതല്‍ 2025-26 വരെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ശരാശരി എട്ട് ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. 202526ല്‍ ചരക്ക് കയറ്റുമതി 441.8 ബില്യണ്‍ അമേരിക്കന്‍ ഡോളറും സേവന കയറ്റുമതി 421.3 ബില്യണ്‍ ഡോളറുമായി ആകെ കയറ്റുമതി 863 ബില്യണ്‍ ഡോളറിലെത്തി. വിവരസാങ്കേതികവിദ്യയും മറ്റ് സാങ്കേതികവിദ്യാധിഷ്ഠിത സേവനങ്ങളും ഉള്‍പ്പെടുന്ന ഡിജിറ്റല്‍ സേവനങ്ങളുടെ വളര്‍ച്ച പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. മുന്‍ അവലോകനത്തിനുശേഷം സമ്പദ്വ്യവസ്ഥയിലെ പ്രധാന മേഖലകളെ കൂടുതല്‍ പ്രതിരോധശേഷിയുള്ളതും മത്സരക്ഷമവുമാക്കാന് ഇന്ത്യക്ക് കഴിഞ്ഞു. രാജ്യാന്തര വിപണികളില്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും പ്രധാന വിതരണക്കാരായി ഇന്ത്യ ഉയര്‍ന്നതോടെ മറ്റ് രാജ്യങ്ങള്‍ക്കും പുതിയ അവസരങ്ങള്‍ തുറന്നു.
ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടെ പരിവര്‍ത്തനത്തിന്റെ മികച്ച ഉദാഹരണം. വലിയ ജനവിഭാഗത്തിന് ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ പൊതുസൗകര്യങ്ങള്‍ ഇന്ത്യ വികസിപ്പിച്ചു. ഏകീകൃത പണമിടപാട് സംവിധാനം 2025ല്‍ ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടുകളുടെ ഏകദേശം 85 ശതമാനവും ലോകത്തെ തത്സമയ പണമിടപാടുകളുടെ ഏകദേശം 49 ശതമാനവും കൈകാര്യം ചെയ്തു. ചെറുകിട സ്ഥാപനങ്ങളെ ഔപചാരിക സമ്പദ്വ്യവസ്ഥയുമായി ബന്ധിപ്പിക്കാനും രാജ്യാന്തര വിപണികളിലേക്കുള്ള പ്രവേശനം സുഗമമാക്കാനും ഇത്തരം സംവിധാനങ്ങള്‍ സഹായിക്കുന്നു. ഇന്ത്യയുടെ ഡിജിറ്റല്‍ പരിഷ്കാരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കും പ്രയോജനകരമായ മാതൃകയാണെന്ന് അംഗരാജ്യങ്ങള്‍ വിലയിരുത്തി.
വികസിതവും വികസ്വരവുമായ രാജ്യങ്ങളുമായി കൂടുതല്‍ സ്വതന്ത്ര വ്യാപാര കരാറുകള്‍ ഒപ്പുവെക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഇന്ത്യ, കയറ്റുമതി വിപണികള്‍ വികസിപ്പിക്കാനും പരിമിതമായ വ്യാപാര പങ്കാളികളിലുള്ള ആശ്രിതത്വം കുറയ്ക്കാനും ശ്രമിക്കുന്നു. അതേസമയം, ബഹുരാഷ്ട്ര നിയമാധിഷ്ഠിത വ്യാപാര സംവിധാനത്തിന്റെ കേന്ദ്രമായ ലോക വ്യാപാര സംഘടനയോടുള്ള പ്രതിബദ്ധതയും രാജ്യം തുടരുന്നു.
കൂടുതല്‍ തുറന്ന വ്യാപാരനയം സ്വീകരിക്കുമ്പോഴും ദേശീയ വികസന ആവശ്യങ്ങള്‍ അവഗണിക്കാന്‍ ഇന്ത്യ തയാറല്ല. പ്രത്യേകിച്ച് കാര്‍ഷിക മേഖലയില്‍ കര്‍ഷകരുടെ ഉപജീവനവും ഭക്ഷ്യസുരക്ഷയും സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ഗുണനിലവാര നിയന്ത്രണ ഉത്തരവുകളും സാങ്കേതിക നിയന്ത്രണങ്ങളും നടപ്പാക്കുമ്പോള്‍ സുതാര്യതയും പങ്കാളികളുമായുള്ള കൂടിയാലോചനയും ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളുമായുള്ള പൊരുത്തവും ഉറപ്പാക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. ആഗോള വിപണികളില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ മത്സരിക്കാന്‍ ആഭ്യന്തര വ്യവസായം, സാങ്കേതികവിദ്യ, ഉത്പാദനശേഷി, വിതരണ ശൃംഖലകള്‍ എന്നിവ ശക്തിപ്പെടുത്തുന്നതാണ് സ്വാശ്രയ ഭാരതത്തിന്റെ ലക്ഷ്യം;ലോകത്തില്‍നിന്ന് ഒറ്റപ്പെടുകയല്ല.
അവലോകനത്തിന്റെ മറ്റൊരു പ്രധാന സന്ദേശം, ഇന്ത്യയുടെ ആഭ്യന്തര നയങ്ങളും ആഗോള വ്യാപാര ബാധ്യതകളും തമ്മില്‍ സന്തുലനം കണ്ടെത്താനുള്ള ശ്രമമാണ്. രാജ്യത്തിന്റെ വികസനനിലവാരവും വലിയ ജനസംഖ്യയും കണക്കിലെടുത്ത് എല്ലാ മേഖലകളിലും ഒരേ വേഗത്തില്‍ വിപണി തുറക്കുക പ്രായോഗികമെല്ലന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാമൂഹിക സുരക്ഷ, കര്‍ഷകരുടെ താല്പര്യം, ഉപഭോക്തൃ സംരക്ഷണം, ചെറുകിട സംരംഭങ്ങളുടെ നിലനില്‍പ്പ് എന്നിവയും പരിഗണിക്കേണ്ടതുണ്ട്. ഇത്തരമൊരു സമീപനം ഇന്ത്യയുടെ നയസ്വാതന്ത്ര്യത്തെ നിലനിര്‍ത്തുന്നതിനൊപ്പം ആഗോള നിക്ഷേപത്തിനും വ്യാപാരത്തിനും കൂടുതല്‍ വിശ്വാസ്യത നല്കുന്നു.
വ്യാപാര നയ അവലോകനത്തില്‍ ഉയര്‍ന്ന താല്പര്യം ഇന്ത്യയുടെ വിപണി വലുപ്പം മാത്രമല്ല, അതിന്റെ ഭാവി സാധ്യതകളും ലോകം ഗൗരവമായി കാണുന്നുവെന്നതിന്റെ തെളിവാണ്. ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം, യുവജനശക്തി, സേവനമേഖല, ഉത്പാദന ശേഷി, പുതുസംരംഭങ്ങള്‍ എന്നിവയുടെ സംയോജനം ഇന്ത്യയെ ആഗോള വളര്‍ച്ചയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാക്കുന്നു. ഈ അവസരം ഫലപ്രദമായി ഉപയോഗിക്കണമെങ്കില്‍ ആഭ്യന്തര പരിഷ്കാരങ്ങള്‍ക്ക് തുടര്‍ച്ച നല്‍കുകയും വ്യാപാര നടപടികള്‍ കൂടുതല്‍ ലളിതമാക്കുകയും ഗുണനിലവാര മാനദണ്ഡങ്ങള്‍ വ്യക്തമാക്കുകയും കയറ്റുമതിക്കാരുടെ മത്സരക്ഷമത വര്‍ധിപ്പിക്കുകയും വേണം.
ഏകപക്ഷീയ വ്യാപാര നടപടികള്‍, വിതരണ ശൃംഖലാ തടസ്സങ്ങള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ ആഗോള വ്യാപാരത്തിന് വെല്ലുവിളിയായിരിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തില്‍ സ്ഥിരതയാര്‍ന്നതും പ്രവചനാത്മകവും നിയമാധിഷ്ഠിതവും വികസനകേന്ദ്രീകൃതവുമായ ആഗോള വ്യാപാര സംവിധാനത്തിനാണ് ഇന്ത്യ പിന്തുണ നല്‍കുന്നത്. എട്ടാമത്തെ അവലോകനം നല്കുന്ന പ്രധാന സന്ദേശവും ഇതുതന്നെ: ഇന്ത്യ ആഗോള സമ്പദ്വ്യവസ്ഥയില്‍നിന്ന് അകന്നുനില്‍ക്കുകയല്ല, മറിച്ച് കൂടുതല്‍ ആഴത്തില്‍ പങ്കാളിയാകുകയാണ്. രാജ്യാന്തര വ്യാപാരത്തിന്റെ നേട്ടങ്ങള്‍ വികസന ലക്ഷ്യങ്ങളുമായി കൂട്ടിയിണക്കുകയും ആഭ്യന്തര ശേഷി ശക്തിപ്പെടുത്തുകയും നിയമാനുസൃത ദേശീയ താല്പര്യങ്ങള് സംരക്ഷിക്കുകയും ചെയ്യുന്ന വഴിയിലൂടെയാണ് ഇന്ത്യ മുന്നേറുന്നത്.
രാജേഷ് അഗര്‍വാള്‍
(ഭാരത സര്‍ക്കാരിന്റെ വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ വകുപ്പ് സെക്രട്ടറിയാണ് ലേഖകന്‍)

Comments