കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. കോഴിക്കോട് സ്വദേശികളായ സാലി ജോസ്, പി.ജി. രാജു, രാജു ജോൺ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഉത്തരവ്. കരട് വിജ്ഞാപനം മലയാളത്തിൽ ലഭ്യമല്ലാത്തതിനാൽ ഇതുസംബന്ധിച്ച് എതിർപ്പ് അറിയിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
ഇത്തരം സാഹചര്യം നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും അന്ന് കരട് വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഔദ്യോഗിക ഭാഷാ (നിയമനിർമാണ) കമ്മീഷൻ നിലവിലുണ്ടെന്നും കരട് വിജ്ഞാപനം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ കമ്മീഷന് നിർദേശം നൽകണമെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് വിജ്ഞാപനം മലയാളത്തിലേക്ക് തർജമ ചെയ്ത് സർക്കാരിന് കൈമാറാൻ കമ്മീഷനോട് കോടതി നിർദേശിച്ചു.
പരിഭാഷ ചെയ്ത വിജ്ഞാപനം 10 ദിവസത്തിനകം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. വിജ്ഞാപനത്തിനെതിരെ എതിർപ്പ് അറിയിക്കാൻ രണ്ട് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ഇതിനകം ഒരു മാസം പിന്നിട്ട സാഹചര്യത്തിലാണ് മലയാളം പതിപ്പ് അടിയന്തരമായി പ്രസിദ്ധീകരിക്കാൻ കോടതി സമയപരിധി നിശ്ചയിച്ചത്. മലയാളം വിജ്ഞാപനം ലഭ്യമാകുന്നതോടെ പ്രദേശവാസികൾക്കും ബന്ധപ്പെട്ടവർക്കും തങ്ങളുടെ എതിർപ്പുകളും നിർദേശങ്ങളും സമയബന്ധിതമായി അറിയിക്കാനാകും.

Comments