മാന്നാർ (ആലപ്പുഴ): തട്ടാരമ്പലം-മാന്നാർ സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. തീപിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു.
മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയും കുടുംബവും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 10.45ഓടെ ചെന്നിത്തല തൃപ്പെരുന്തുറ ആറാട്ടുമുക്ക് ഭാഗത്തായിരുന്നു സംഭവം. മാന്നാറിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം.
കാറിനുള്ളിൽ ചെറിയ തീപ്പൊരിയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ വാഹനം ഉടൻ നിർത്തി പുറത്തിറങ്ങി. ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ കാറിൽ തീ ആളിപ്പടരുകയായിരുന്നു.
വിവരമറിഞ്ഞ് മാവേലിക്കരയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തീ പൂർണമായും അണച്ചു. മാന്നാർ പൊലീസും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ചെന്നിത്തല-തട്ടാരമ്പലം റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തീ പൂർണമായും അണച്ച ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Comments