ബീജിങ്: ഇറാനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനുള്ള അമേരിക്കയുടെ ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റി’നെതിരെ ചൈന. ഇറാനുമായുള്ള തങ്ങളുടെ സാമ്പത്തിക, വ്യാപാര സഹകരണത്തിൽ അമേരിക്ക ഇടപെടരുതെന്ന് ചൈന മുന്നറിയിപ്പ് നൽകി. സഹകരണത്തിന്റെ പേരിൽ ഉപരോധം ഏർപ്പെടുത്തിയാൽ അമേരിക്കയ്ക്ക് തക്ക തിരിച്ചടി നൽകുമെന്നും ചൈന വ്യക്തമാക്കി.
ഇറാനെ സഹായിക്കുന്ന രാജ്യങ്ങളെ യുഎസ് ഡോളർ അധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് പുറത്താക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റി’ന്റെ ഭാഗമായി ഇറാനുമായി ബന്ധമുള്ള 60-ലധികം സ്ഥാപനങ്ങൾക്കും കപ്പലുകൾക്കും വ്യക്തികൾക്കുമെതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടിക്കെതിരെ ചൈന രംഗത്തെത്തിയത്.
പുതിയ ഉപരോധങ്ങളുടെ ഭാഗമായി ചൈനീസ് കമ്പനികളെ പട്ടികയിൽ ഉൾപ്പെടുത്തരുതെന്നും സാമ്പത്തിക യുദ്ധനയം പ്രശ്നങ്ങൾ പരിഹരിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനുമായുള്ള ചൈനയുടെ സാമ്പത്തിക, വ്യാപാര സഹകരണം രാജ്യാന്തര നിയമങ്ങൾ പാലിച്ചുള്ളതാണെന്നും അതിന് അമേരിക്ക തടസ്സം നിൽക്കരുതെന്നും മന്ത്രാലയം അറിയിച്ചു.
‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റി’ലൂടെ ഡിജിറ്റൽ ആസ്തി, സാങ്കേതികവിദ്യ, സ്വർണം, വ്യോമയാനം, ഷിപ്പിങ് എന്നീ അഞ്ച് പ്രധാന മേഖലകളെയാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
അതേസമയം, അമേരിക്കയുടെ ഭീഷണികളെ ഇറാന്റെ വ്യാപാര പങ്കാളികൾ ഗൗരവമായി കണക്കാക്കുന്നില്ലെന്നാണ് വിഷയത്തിൽ ഇറാന്റെ നിലപാട്.

Comments